ഡൽഹിയിൽ 11 വിമതര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി ബിജെപി

bjp


ഡൽഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ 11 വിമതര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി ബിജെപി.പാര്‍ട്ടി അദ്ധ്യക്ഷന്‍ ജെ.പി നദ്ദ പങ്കെടുത്ത ഡൽഹി ഘടകം നേതൃയോഗത്തിന് പിന്നാലെയാണ് വിമതര്‍ക്കെതിരെ നടപടിയെടുത്തത്.  വിമത സ്ഥാനാര്‍ത്ഥികളെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

ഡൽഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ അധികാരം പിടിക്കാമെന്ന ബിജെപി പ്രതീക്ഷകള്‍ക്ക് വിമതര്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പ്രാദേശികമായി പ്രവര്‍ത്തകര്‍ വിമത സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം നിലകൊള്ളുന്നത് ബിജെപിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
 

Share this story