ബിബിസി ഡോക്യുമെന്ററി വിവാദം ; സോഷ്യല്‍മീഡിയകളില്‍ നിരീക്ഷണം തുടരുന്നു

pm modi

ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നിരീക്ഷണം തുടര്‍ന്ന് വാര്‍ത്ത വിതരണ മന്ത്രാലയം. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ഇതുവരെ നീക്കം ചെയ്തത് നൂറിലേറെ ട്വീറ്റുകളാണ്. നേരത്തെ ആഭ്യന്തര വിദേശകാര്യ മന്ത്രാലയങ്ങളുടെ ശുപാര്‍ശയെ തുടര്‍ന്ന് ഡോക്യുമെന്ററി നിരോധിച്ചിരുന്നു. എന്നാല്‍ നിരോധിച്ച രീതിക്കെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നടപടി ഐടി നിയമത്തിലെ അടിയന്തര വകുപ്പ് പ്രയോഗത്തിനെതിരെ സുപ്രീം കോടതിയിലടക്കം ഹര്‍ജികള്‍ നിലനില്‍ക്കേയാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. 

ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ ലിങ്ക് നീക്കം ചെയ്യാന്‍ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബിബിസിയുടെ ഡോക്യുമെന്ററി ഷെയര്‍ ചെയ്തുള്ള ട്വീറ്റുകള്‍ നീക്കം ചെയ്തതായി ട്വിറ്റര്‍ വിശദീകരിച്ചിരുന്നു.

Share this story