ആ​സാ​മി​ലെ കാ​ർ​ബി അം​ഗ്‌​ലോം​ഗ് ജി​ല്ല​യി​ൽ വൻ തീ​പി​ട​ത്തം : ആളപായമില്ല

fire

ഗോ​ഹ‌​ട്ടി: ആ​സാ​മി​ലെ കാ​ർ​ബി അം​ഗ്‌​ലോം​ഗ് ജി​ല്ല​യി​ൽ വൻ തീ​പി​ട​ത്തം. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ലം ഒ​രു ക​ട​യി​ലു​ണ്ടാ​യ തീ​പ്പൊ​രി മ​റ്റ് കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു.സം​ഭ​വ​ത്തി​ൽ ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. അതേസമയം നി​ര​വ​ധി വീ​ടു​ക​ളും ക​ട​ക​ളും ക​ത്തി ന​ശി​ച്ചു.

നാ​ഗാ​ല​ൻ​ഡ് അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള ബോ​ക്കാ​ജ​ൻ മേ​ഖ​ല​യി​ലെ ല​ഹോ​രി​ജ​ൻ ഗ്രാമത്തിലാ​ണ് സം​ഭ​വം. നി​ര​വ​ധി പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ തീ​പി​ട​ത്ത​ത്തി​ൽ പൊ​ട്ടി​ത്തെ​റി​ച്ച​താ​യും വാ​ഹ​ന​ങ്ങ​ൾ ന​ശി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.അ​ഗ്നി​ര​ക്ഷാ സേ​ന തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.
 

Share this story