മഹാരാഷ്ട്രയിലെ എം.എൽ.എമാർ സംസ്ഥാനത്ത് എത്തിയിട്ടുണ്ടോ എന്ന് തനിക്കറിയില്ല : അസം മുഖ്യമന്ത്രി

google news
രാജീവ് ഗാന്ധിയുടെ മകനാണ് രാഹുല്‍ എന്നുള്ളതിന് ബിജെപി ഇതുവരെ തെളിവൊന്നും ചോദിച്ചിട്ടില്ല : അധിക്ഷേപ പരാമർശവുമായി ഹിമന്ത ബിശ്വ ശര്‍മ്മ

മഹാരാഷ്ട്രയിലെ എം.എൽ.എമാർ സംസ്ഥാനത്ത് എത്തിയിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ.അസമിൽ ധാരാളം നല്ല ഹോട്ടലുകളുണ്ട്, ആർക്കും അവിടെ വന്ന് താമസിക്കാം. അതിൽ ഒരു പ്രശ്നവുമില്ല. മഹാരാഷ്ട്ര എം.എൽ.എമാർ അസമിൽ താമസിക്കുന്നുണ്ടോ എന്ന് അറിയില്ലെന്നും ഹിമന്ത് ബിശ്വ ശർമ വ്യക്തമാക്കി.

“അസമിൽ ധാരാളം നല്ല ഹോട്ടലുകളുണ്ട്, ആർക്കും അവിടെ വന്ന് താമസിക്കാം. അതിൽ ഒരു പ്രശ്നവുമില്ല. മഹാരാഷ്ട്ര എം.എൽ.എമാർ അസമിൽ താമസിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. മറ്റ് സംസ്ഥാനങ്ങളിലെ എം.എൽ.എമാർക്കും അസമിൽ വന്ന് താമസിക്കാം” ശർമ്മ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നിനിടെ നാൽപതോളം വരുന്ന വിമത എം.എൽ.എമാർ തമ്പടിച്ചിരിക്കുന്നത് അസം ഗുവാഹത്തിയിലെ റാഡിസൺ ബ്ലൂ എന്ന പഞ്ചനക്ഷത്ര ഹോട്ടലിലാണ്. സൂറത്തിലെ ഹോട്ടലിൽ നിന്നും ബുധനാഴ്ചയാണ് വിമതർ ഗുവാഹത്തിയിലെത്തിയത്.

മഹാ വികാസ് അഘാഡി സർക്കാരിന് ആഘാതമേൽപ്പിച്ചുകൊണ്ട് കൂടുതൽ എം.എൽ.എമാർ ഏക്നാഥ് ഷിൻഡേയുടെ ക്യാമ്പിലെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പാർട്ടിയെ സംരക്ഷിക്കാൻ ശിവസേന ജില്ലാ അധ്യക്ഷന്മാരുടെ യോഗം വിളിച്ച് ഉദ്ധവ് താക്കറെ. യോഗത്തിന്റെ പശ്ചാത്തലത്തിൽ ശിവസേന ഭവന് മുന്നിൽ ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തി. ഇതിനിടെ ഇന്ന് മൂന്ന് എംഎൽഎമാർകൂടി വിമത പക്ഷത്തേക്ക് എത്തി.

ഇതോടെ ഏക്‌നാഥ് ഷിൻഡെക്ക് ഒപ്പമുള്ള എംഎൽഎമാരുടെ എണ്ണം 45 ആകും. ഏക്‌നാഥ് ഷിൻഡെ ഉൾപ്പെടെ 12 പേർക്ക് നോട്ടീസ് അയക്കാൻ നടപടി തുടങ്ങിയെന്ന് ആക്ടിങ് സ്‌പീക്കറുടെ ഓഫീസ് അറിയിച്ചു. അയോഗ്യരാക്കാൻ നോട്ടീസ് അയച്ചാൽ സുപ്രിം കോടതിയെ സമീപിക്കാനാണ് ഷിൻഡെ പക്ഷത്തിന്റെ തീരുമാനം. ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇപ്പോൾ എൻസിപി അധ്യക്ഷൻ ശരത് പവാറുമായി കൂടിക്കാഴ്‌ച നടത്തുന്നു.

Tags