രാമക്ഷേത്രത്തെ എതിര്‍ക്കുന്നതിന്റെ ഭാഗമായാണ് ഓഗസ്റ്റ് അഞ്ചിന് തന്നെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചത് ; ആരോപണവുമായി അമിത് ഷാ

google news
amit shah
കറുത്ത വസ്ത്രം ധരിച്ചത് അവരുടെ പ്രീണന രാഷ്ട്രീയത്തിന്റെ സൂക്ഷ്മമായ സന്ദേശം നല്‍കാനാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി

അയോധ്യയിലെ രാമക്ഷേത്രത്തെ എതിര്‍ക്കുന്നതിന്റെ ഭാഗമായാണ് ഓഗസ്റ്റ് അഞ്ചിന് തന്നെ കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാമക്ഷേത്രത്തിന് തറക്കല്ലിട്ട ഓഗസ്റ്റ് അഞ്ച് തന്നെ കോണ്‍ഗ്രസ് പ്രതിഷേധത്തിനായി തെരഞ്ഞെടുത്തു. കറുത്ത വസ്ത്രം ധരിച്ചത് അവരുടെ പ്രീണന രാഷ്ട്രീയത്തിന്റെ സൂക്ഷ്മമായ സന്ദേശം നല്‍കാനാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. നാഷണല്‍ ഹെറാള്‍ഡ് അഴിമതിക്കേസില്‍ രാഹുല്‍ഗാന്ധിക്കും സോണിയാഗാന്ധിക്കും ഡയറക്ടറേറ്റ് പുതിയ സമന്‍സ് അയച്ചിട്ടില്ലെങ്കിലും കോണ്‍ഗ്രസ് വെള്ളിയാഴ്ച പ്രതിഷേധം നടത്തിയെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

രാജ്യത്തെ എല്ലാവരും നിയമത്തെ മാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. വിലക്കയറ്റം, അവശ്യവസ്തുക്കളുടെ ജിഎസ്ടി വര്‍ധന, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരെയാണ് വെള്ളിയാഴ്ച കോണ്‍ഗ്രസ് നേതാക്കള്‍ കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് രാജ്യവ്യാപകമായി വന്‍ പ്രതിഷേധം നടത്തിയത്.

Tags