ഐഎസ് ബന്ധം സംശയിച്ച് അറസ്റ്റ്; ഒരാള്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചു
arrested

 കര്‍ണാടകയിലെ ശിവമോഗയില്‍ നിന്ന് അറസ്റ്റിലായവരുടെ ഐ എസ് ബന്ധം വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഐ എസ് ബന്ധം സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് പുറത്ത് വിട്ടിട്ടുള്ളത്. മംഗ്ലൂരു സ്വദേശിയായ സയിദ് യാസിന്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചതിന്റെ രേഖകള്‍ കണ്ടെത്തിയതാണ് നിര്‍ണായകം. ഐ എസ് പരിശീലനം ലഭിച്ചിരുന്ന യാസിന്‍ യുവാക്കളെ റിക്രൂട്ട് ചെയ്യാനായി പ്രവര്‍ത്തിച്ചെന്ന് പൊലീസ് കണ്ടെത്തി.

സ്‌ഫോടക വസ്തുക്കളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങളും ഇവരുടെ വീടുകളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. 
മംഗ്ലൂരു സ്വദേശിയായ സയിദ് യാസിന്‍, മാസീ, ശിവമോഗ സ്വദേശി ഷരീഖ് എന്നിവരെ ചൊവ്വാഴ്ചയാണ് ശിവമോഗയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ ഇവരുടെ ഐഎസ് ബന്ധം വ്യക്തമായെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. അറസ്റ്റിലായ സയിദ് യാസിന്‍ ഐഎസ് വേണ്ടിയാണ് മംഗ്ലൂരുവില്‍ പ്രവര്‍ത്തിച്ചിരുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. യുവാക്കളെ റിക്രൂട്ട് ചെയ്യാനായി പ്രവര്‍ത്തിച്ചു. കോളേജിലെ സഹപാഠികളായിരുന്നവരില്‍ ചിലരെ സയിദ് യാസിന്‍ ഇത്തരത്തില്‍ സ്വാധീനിച്ചിരുന്നു. യാസിന് ഐഎസ് പരിശീലനവും ലഭിച്ചിരുന്നു. സയിദ് യാസിന്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചതിന്റെ രേഖകളും പൊലീസ് കണ്ടെത്തി. 

Share this story