പാകിസ്ഥാനില്‍ നിന്ന് മയക്കുമരുന്നുമായി വന്ന ഡ്രോണ്‍ വെടിവെച്ചിട്ട് സൈന്യം
drone

പാകിസ്ഥാനില്‍ നിന്ന് മയക്കുമരുന്നുമായി വന്ന ഡ്രോണ്‍ വെടിവെച്ചിട്ട് സൈന്യം. പഞ്ചാബില്‍ അമൃത്സറിലെ അതിര്‍ത്തി വഴി ലഹരിമരുന്ന് ഇന്ത്യയിലേക്ക് കടത്താനായിരുന്നു കള്ളക്കടത്തു സംഘത്തിന്റെ പദ്ധതി. ഇതേത്തുടര്‍ന്ന് അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പാകിസ്ഥാന്റെ ഭാഗത്തു നിന്നും പ്രതികരണം വന്നിട്ടില്ലെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പട്രോളിംഗ് നടത്തുന്ന സമയത്ത് ആകാശത്ത് പറന്നു നടക്കുന്ന നിലയില്‍ കണ്ട ഡ്രോണിനെ സൈന്യം വെടിവെച്ചിടുകയായിരുന്നു.

തിരച്ചില്‍ നടത്തിയ ഡ്രോണില്‍ നിന്നും മൂന്ന് പായ്ക്കറ്റ് ഹെറോയിന്‍, ഒരു പിസ്റ്റള്‍, ഒരു മാഗാസിന്‍ , നിരവധി വെടി ഉണ്ടകള്‍ എന്നിവ സൈന്യം കണ്ടെടുത്തു. ഇന്ത്യയിലേക്ക് അതിര്‍ത്തികള്‍ വഴി ലഹരി വസ്തുക്കള്‍ കടത്താന്‍ ഭീകരര്‍ ശ്രമിക്കാറുണ്ട്. നിരവധി തവണ ശ്രമം പരാജയപ്പെടുത്തുകയും പാകിസ്താന് സൈന്യം മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

Share this story