വിശാഖപട്ടണത്ത് വീണ്ടും വാതക ചോര്‍ച്ച; 50 പേര്‍ ആശുപത്രിയില്‍
gas leak
ബ്രാണ്ടിക്‌സിന്റെ പരിസരത്താണ് വാതക ചോര്‍ച്ചയുണ്ടായത്

ആന്ധ്രാപ്രദേശിലെ വസ്ത്ര നിര്‍മ്മാണ യൂണിറ്റില്‍ വാതക ചോര്‍ച്ച. 50 തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനകപള്ളി ജില്ലയിലെ ബ്രാന്‍ഡിക്‌സ് സ്‌പെഷ്യല്‍ എകണോമിക് സോണിലാണ് അപകടം. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ജില്ലയില്‍ വാതക ചോര്‍ച്ച ഉണ്ടാകുന്നത്.
ബ്രാണ്ടിക്‌സിന്റെ പരിസരത്താണ് വാതക ചോര്‍ച്ചയുണ്ടായത്. 50 പേരെ ആശുപത്രികളിലേക്ക് മാറ്റി, പരിസരത്ത് ഒഴിപ്പിക്കല്‍ നടന്നുവരികയാണെന്ന് – അനകപ്പള്ളി പൊലീസ് സൂപ്രണ്ട് പറഞ്ഞു. തൊഴിലാളികള്‍ മുഴുവന്‍ സ്ത്രീകളാണ്. ഇവരെ SEZ ലെ മെഡിക്കല്‍ സെന്ററില്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു.

ജൂണ്‍ 3 ന് ജില്ലയില്‍ സമാനമായ സംഭവം ഉണ്ടായി. പോറസ് ലബോറട്ടറീസ് യൂണിറ്റില്‍ അമോണിയ വാതകം ചോര്‍ന്നുണ്ടായ അപകടത്തില്‍ 200 ലധികം സ്ത്രീ തൊഴിലാളികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഹൈദ്രാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജിയിലെ വിദഗ്ധ സംഘം ലാബ് സന്ദര്‍ശിച്ച് ചോര്‍ച്ചയുടെ കാരണം കണ്ടെത്താന്‍ പരിശോധനകള്‍ നടത്തിയിരുന്നു.

Share this story