'അജിത് ദാസ്' ഷൂസിനെ കുറിച്ച് രസകരമായ കമന്റുമായി ആനന്ദ് മഹീന്ദ്ര

adidas

പുതിയ ഉല്‍പ്പന്നങ്ങളില്‍ ബ്രാന്‍ഡിന്റെ പേര് അനുകരിക്കപ്പെടാറുണ്ട്. ചില അക്ഷരങ്ങള്‍ മാത്രം മാറ്റിയാകും ചിലപ്പോള്‍ അനുകരണം. ഇങ്ങനെയിറങ്ങുന്ന വ്യാജന്മാര്‍ക്കും പക്ഷേ മാര്‍ക്കറ്റുണ്ട്. Adibas,' Adibad, എന്നിങ്ങനെ പേരുകളുള്ള ഉത്പന്നങ്ങള്‍ നമുക്ക് പരിചിതമാണ്.
ഇപ്പോള്‍ സ്‌പെല്ലിങ് മാത്രം മാറ്റി അഡിഡാസിന്റെ വ്യാജന്‍ പുതിയ ഉത്പന്നം പുറത്തിറക്കിയിരിക്കുകയാണ്.  ഈ ഉത്പന്നത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ടുള്ള ആനന്ദ് മഹീന്ദ്രയുടെ ട്വിറ്റര്‍ പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്.അജിത്ദാസ് എന്നാണ് പേര്.
'ഇത് തികച്ചും യുക്തിസഹമാണ്. ആദിക്ക് അജിത് എന്നൊരു സഹോദരനുണ്ടെന്നാണ് ഇതിനര്‍ത്ഥം. വസുധൈവ കുടുംബകം' എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റിന്റെ അടിക്കുറിപ്പ്. ഏതായാലും തമാശ രൂപേണയുള്ള പോസ്റ്റിന് നിരവധി രസകരമായ കമന്റുകളാണ് താഴെ വരുന്നത്

Share this story