ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ ഉദ്യോഗസ്ഥനെ സഹപ്രവര്‍ത്തകന്‍ വെടിവച്ചു കൊന്നു

death

ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ ഉദ്യോഗസ്ഥനെ സഹപ്രവര്‍ത്തകന്‍ വെടിവച്ചു കൊന്നു. അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറിലുള്ള രാജീവ് ഗാന്ധി സര്‍വകലാശാലയിലാണ് സംഭവം. 
കോണ്‍സ്റ്റബിള്‍ ചിംഗ്രി മൊമൈ എന്നയാളാണ് മരിച്ചത്. രണ്ടാം ഐആര്‍ബിഎന്‍ ബറ്റാലിയനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ദിയും വാഗ്രു തൈഡോംഗ് തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ചിംഗ്രിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
വാക്കു തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

Share this story