നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് അമിത് ഷാ

google news
amit shah

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവത്തോടെയുള്ള നേതൃത്വവും നദ്ദയുടെ സംഘടനാപാടവവും ബി.ജെ.പി.യെ വീണ്ടും വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി
നദ്ദയുടെ നേതൃത്വത്തില്‍ പാര്‍ട്ടി വന്‍ നേട്ടങ്ങളാണ് കൈവരിച്ചതെന്ന് അമിത് ഷാ പറഞ്ഞു.
ബിഹാറില്‍ വന്‍ തോതില്‍ വോട്ടുകള്‍ നേടി. മഹാരാഷ്ട്രയില്‍ വീണ്ടും ഭരണത്തിലെത്തി.ഗുജറാത്തില്‍ റെക്കോഡ് ഭൂരിപക്ഷം നേടാനുമായി. ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാന്‍ കഴിഞ്ഞതും നദ്ദയുടെ നേതൃത്വത്തിന് കീഴിലാണ്. താഴെതട്ട് മുതല്‍ ദേശീയതലം വരെ ഭാരവാഹികളെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും അദ്ദേഹം വ്യക്തമാക്കി.

Tags