നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല : യോഗിസർക്കാറിനെതിരെ വീണ്ടും മാർച്ച് നടത്തി അഖിലേഷ് യാദവ്
dkld

ലഖ്നോ: യോഗിസർക്കാറിനെതിരെ ലഖ്‌നോവിൽ വീണ്ടും മാർച്ച് നടത്തി അഖിലേഷ് യാദവിന്‍റെ സമാജ്വാദി പാർട്ടി. സ്ത്രീസുരക്ഷ, വിലക്കയറ്റം, കർഷക വിഷയം എന്നിവയുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്.ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് അഖിലേഷ് ലഖ്‌നോവിൽ മാർച്ച് നടത്തുന്നത്.നിയമസഭക്ക് അകത്തും പുറത്തും പ്രതിഷേധം തുടരുമെന്ന് പാർട്ടി അറിയിച്ചു. ഉത്തർപ്രദേശ് നിയമസഭയിൽ വർഷകാല സമ്മേളനം ആരംഭിച്ചത് മുതൽ യോഗി സർക്കാറിനെ അഖിലേഷ് നിരന്തരം വിമർശിച്ചിരുന്നു.ഈ ആഴ്ച പാർട്ടി ആസ്ഥാനത്തിന് സമീപം ധർണ നടത്തിയ അദ്ദേഹം ബി.ജെപി സർക്കാർ ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ആരോപിച്ചു. സെപ്റ്റംബർ 19ന് മാർച്ച് നടന്ന അതേ റൂട്ടിൽ തന്നെയാണ് ഇന്ന് വീണ്ടും മാർച്ച് നടന്നത്. 

Share this story