യാത്രക്കാരിക്ക് ദേഹത്ത് മൂത്രമൊഴിച്ച സംഭവം ; എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ

air india

വിമാനത്തില്‍ സഹയാത്രികയ്ക്കുനേരെ യാത്രക്കാരന്‍ മൂത്രമൊഴിച്ച കേസില്‍ എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ.വിമാനത്തിന്റെ പൈലറ്റ്-ഇൻ-കമാൻഡിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് ഏവിയേഷൻ റെഗുലേറ്റർ സസ്പെൻഡ് ചെയ്യുകയും ചെയ്തു .2022 നവംബർ 26-ന് ശങ്കര് മിശ്ര എന്നയാൾ വിമാനത്തിന്റെ ബിസിനസ് ക്ലാസിൽ വച്ച് ഒരു സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചുവെന്നതാണ് കേസ്. സംഭവസമയത്ത് മിശ്ര മദ്യലഹരിയിലായിരുന്നു. ശങ്കർ മിശ്ര ഇപ്പോൾ അറസ്റ്റിലാണ്.

Share this story