ക്രെഡിറ്റ് കാര്‍ഡ് വഴി ടിക്കറ്റെടുക്കുന്നവര്‍ കാര്‍ഡ് കൈയില്‍ കരുതണമെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ്

air india
ക്രെഡിറ്റ് കാര്‍ഡ് വഴി ടിക്കറ്റെടുക്കുന്നവര്‍ വിമാനത്താവളത്തിലെത്തുമ്പോള്‍ കാര്‍ഡ് കൈയില്‍ കരുതണമെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ്. കാര്‍ഡില്ലെങ്കില്‍ സ്വയം സാക്ഷിപ്പെടുത്തിയ പകര്‍പ്പ് കരുതണമെന്നും വിമാന കമ്പനി അറിയിച്ചു.
മറ്റൊരാളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ടിക്കറ്റെടുത്തതെങ്കില്‍ അയാളുടെ ഓതറൈസേഷന്‍ ലെറ്ററും കാര്‍ഡിന്റെ പകര്‍പ്പും കൈയില്‍ കരുതണം. നിലവിലുള്ള നിബന്ധന വീണ്ടും കര്‍ശനമാക്കുന്നതിന്റെ ഭാഗമാണ് നടപടി.
 

Share this story