അഗ്‌നിപഥ് പ്രതിഷേധത്തിൽ അറസ്‌റ്റിലായവരുടെ വിവരങ്ങൾ തേടി കേന്ദ്രം

google news
agnipath1

ന്യൂഡൽഹി : അഗ്‌നിപഥ് പ്രതിഷേധത്തിൽ അറസ്‌റ്റിലായവരുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ ശേഖരിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്‌ഥാനങ്ങൾ തയ്യാറാക്കിയ വിവരം കേന്ദ്രത്തിന് കൈമാറണമെന്നാണ് നിർദ്ദേശം. പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് അഗ്‌നിപഥിൽ പ്രവേശനം നൽകില്ലെന്ന തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.

രാജ്യത്തേറ്റവും കൂടുതൽ പേർ അഗ്‌നിപഥ് പ്രതിഷേധത്തിന്റെ പേരിൽ അറസ്‌റ്റിലായത് ബിഹാറിലാണ്. രാജ്യത്താകെ 1313 പേരാണ് അറസ്‌റ്റിലായത്. ഇതിൽ 805 പേരും ബിഹാറിൽ നിന്നാണ്.

അഗ്‌നിപഥിനെതിരെ ഉദ്യോഗാർഥികളുടെ വിവിധ കൂട്ടായ്‌മകള്‍ സാമൂഹിക മാദ്ധ്യമങ്ങൾ വഴി ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം നൽകിയിട്ടുണ്ട്. പ്രതിഷേധം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഹരിയാന യുപി , ബിഹാര്‍, പഞ്ചാബ് അടക്കമുള്ള സംസ്‌ഥാനങ്ങളിൽ സുരക്ഷ ശക്‌തമാക്കി. ബിഹാറില്‍ സംസ്‌ഥാന പോലീസിനും റെയില്‍വ പോലീസിനും സർക്കാർ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Tags