അഗ്നിപഥ് പ്രതിഷേധം ; നിതീഷ് കുമാറിനെ വിമര്‍ശിച്ച് ബിജെപി നേതൃത്വം
nidhish kumar
ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നടപടിയാണ് നിതീഷിന്റേത്.

അഗ്‌നിപഥ് പ്രതിഷേധത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കടന്നാക്രമിച്ച് ബിഹാര്‍ ബിജെപി നേതൃത്വം. നിതീഷ് കുമാര്‍ നീറോ ചക്രവര്‍ത്തിയെപോലെയെന്നാണ് ബിജെപി വക്താവ് അരവിന്ദ് സിംഗ് രാജ് പുതിന്റ പരാമര്‍ശം. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നടപടിയാണ് നിതീഷിന്റേത്. ഇത്തരം നേതാക്കളെ പാഠം പഠിപ്പിക്കുമെന്നും ബിഹാര്‍ ബിജെപി വക്താവ് പറഞ്ഞു.
അഗ്‌നിപഥ് പ്രതിഷേധങ്ങളുടെ പ്രഭവ കേന്ദ്രമായി ബിഹാര്‍ മാറിയിട്ടും മൗനത്തിലുള്ള മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ തുറന്നടിക്കുകയാണ് ബിജെപി സംസ്ഥാന നേതാക്കള്‍. രാജ്യത്തിന്റെ സമ്പത്ത് ബിഹാറില്‍ കത്തി ചാമ്പലായിട്ടും സര്‍ക്കാര്‍ ഉറങ്ങുകയാണെന്നും, നീറോ ചക്രവര്‍ത്തിയെ പോലെ നിതീഷ് കുമാര്‍ വീണ വായിക്കുകയാണെന്നും ബിഹാര്‍ ബിജെപി വക്താവ് അരവിന്ദ് സിംഗ് രാജ് പുത് ആഞ്ഞടിച്ചു

Share this story