ആദിവാസി ഗോത്ര വിഭാഗങ്ങള്‍ ബിജെപിയ്‌ക്കൊപ്പം, കാരണം മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ; അമിത് ഷാ

google news
amit shah

രാജ്യത്തെ എല്ലാ ആദിവാസി, ഗോത്ര വിഭാഗങ്ങളും പിന്തുണയ്ക്കുന്നത് ബിജെപിയെയാണെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ. ഈ പിന്തുണയ്ക്ക് കാരണം നരേന്ദ്രമോദി സര്‍ക്കാര്‍ ഗോത്രവിഭാഗങ്ങള്‍ക്കായി ചെയ്തുവന്ന ശാക്തീകരണ പ്രവര്‍ത്തനങ്ങളാണെന്ന് അമിത് ഷാ പറഞ്ഞു. ഈ വിഭാഗങ്ങള്‍ക്കായി പതിറ്റാണ്ടുകള്‍ രാജ്യം ഭരിച്ച കോണ്‍ഗ്രസ് യാതൊന്നും ചെയ്തിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഗുജറാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1990 മുതല്‍ ഗുജറാത്ത് ഭരിക്കുന്നത് ബിജെപിയാണ്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമാണ് സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും വികസനമെത്തിയത്. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കറിയാമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. 1990ന് ശേഷം അധികാരത്തിലെത്താന്‍ കഴിയാത്തവര്‍ എന്ത് പ്രവര്‍ത്തനമാണ് നടത്തുന്നത്? അമിത് ഷാ ചോദിച്ചു.

ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഒരു സ്ത്രീയെ രാജ്യത്തിന്റെ പ്രസിഡന്റാക്കാന്‍ ബിജെപിക്ക് സാധിച്ചെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് ഭരണകാലത്ത് ആദിവാസി ക്ഷേമത്തിനായി 1000 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാല്‍, ബിജെപി സര്‍ക്കാര്‍ ഇത് ഒരു ലക്ഷം കോടി രൂപയായി വര്‍ധിപ്പിച്ചുവെന്നും അമിത് ഷാ പറഞ്ഞു

Tags