നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ ഇന്ന് വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്യും
സ്വകാര്യതയിലേക്ക് കടന്നുകയറരുത് ; അഭ്യര്‍ഥനയുമായി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

സുകേഷ് ചന്ദ്രശേഖര്‍ പ്രതിയായ 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഡല്‍ഹിയിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. കേസില്‍ നാലാം തവണയാണ്  നടിയെ ചോദ്യം ചെയ്യുന്നത്.സുകേഷ് ചന്ദ്രശേഖറില്‍ നിന്ന് സ്വീകരിച്ച സമ്മാനങ്ങളെ സംബന്ധിച്ചാകും പോലീസിന്റെ അന്വേഷണം.കേസില്‍ നടി നോറ ഫത്തേഹിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ബുധനാഴ്ചയും ജാക്വിലിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഡല്‍ഹി പോലീസിന്റെ പ്രത്യേക സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എട്ടു മണിക്കൂറാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ ചോദ്യം ചെയ്തത്.വിപുലമായ ചോദ്യാവലിയുമായാണ് അന്വേഷണം സംഘം ചോദ്യം ചെയ്തത്. നടിയുടെ സുഹൃത്തായ പിങ്കി ഇറാനിയെയും ചോദ്യം ചെയ്തു.

സുകേഷില്‍ നിന്ന് കൈപ്പറ്റിയ പത്തു കോടി രൂപ വില വരുന്ന സമ്മാനങ്ങള്‍ സംബന്ധിച്ച് വിവരങ്ങളാണ് ഡല്‍ഹി പൊലീസ് തേടിയത്. സുകേഷുമായുള്ള ജാക്വിലിന്റെ കൂടിക്കാഴ്ച വിശദാംശങ്ങളും അന്വേഷണ സംഘം തേടി. കഴിഞ്ഞവര്‍ഷം ഫെബ്രുവരിക്കും ഓഗസ്റ്റിനും ഇടയിലായിരുന്നു കൂടികാഴ്ച. ഇതിന് പുറമെ കേസില്‍ നേരത്തെ 2 തവണ ഇഡിയും ,ഡല്‍ഹി പൊലീസും നടിയെ ചോദ്യം ചെയ്തിരുന്നു.

Share this story