ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രതി പിടിയിൽ
arrested

ബ​ദാ​യൂ​ൻ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ദാ​യൂ​നി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ദ​ലി​ത് പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. വൈ​ദ്യു​തി വ​കു​പ്പി​ൽ ക​രാ​ർ തൊ​ഴി​ലാ​ളി​യാ​യ ജി​തേ​ന്ദ്ര യാ​ദ​വാ​ണ് പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് 15കാ​രി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം വീ​ടി​ന് ഒ​ന്ന​ര കി.​മീ. അ​ക​ലെ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ത​ങ്ങ​ളെ അ​റി​യി​ക്കാ​തെ​യാ​ണ് പൊ​ലീ​സ് മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് അ​യ​ച്ച​തെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. മ​ക​ൾ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചെ​ന്നും മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​ൻ ഹാ​ജ​രാ​ക​ണ​മെ​ന്നു​മാ​യി​രു​ന്നു പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.വെ​ള്ളി​യാ​ഴ്ച രാ​ത്രി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​തി സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

Share this story