ജോലി വാഗ്ദാനം നല്‍കി 65 ലക്ഷം രൂപ തട്ടിയ കേസ് ; പ്രധാന പ്രതി അറസ്റ്റില്‍
rajasthan police
നിരവധി ആളുകളെയാണ് സെക്രട്ടേറിയറ്റില്‍ ജോലി നല്‍കാമെന്ന് വാഗ്ധാനം നല്‍കി സംഘം പറ്റിച്ചത്

ജോലി വാഗ്ധാനം ചെയ്ത് 66 ലക്ഷം രൂപ തട്ടിയ കേസില്‍ തട്ടിപ്പുസംഘത്തിന്റെ നേതാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. നിരവധി ആളുകളെയാണ് സെക്രട്ടേറിയറ്റില്‍ ജോലി നല്‍കാമെന്ന് വാഗ്ധാനം നല്‍കി സംഘം പറ്റിച്ചത്. സെക്രട്ടേറിയറ്റിലേക്ക് ജോലി വാഗ്ധാനം നല്‍കിയുള്ള 11 വ്യാജ അപ്പോയിന്മെന്റ് ലെറ്ററുകള്‍, 6 സ്റ്റാമ്പുകള്‍, അഞ്ച് മൊബൈല്‍ ഫോണുകള്‍, ഒരു കാര്‍ എന്നിവ സംഘത്തില്‍ നിന്ന് കണ്ടെടുത്തു. 10 കേസുകളാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Share this story