ആള്‍ക്കൂട്ടത്തിലേക്ക് പാല്‍ ട്രക്ക് ഇടിച്ചുകയറ്റി: 3 പേര്‍ മരിച്ചു, 20 പേര്‍ക്ക് പരുക്ക്

google news
accident

സിക്കിമില്‍ പാല്‍ ട്രക്ക് ഒന്നിലധികം കാറുകളില്‍ ഇടിച്ച് 3 പേര്‍ മരിച്ചു, 20 പേര്‍ക്ക് പരുക്കേറ്റു. സിക്കിമിലെ ഗാങ്‌ടോക്കിലാണ് സംഭവം. ശനിയാഴ്ച സിക്കിമിലെ റാണിപൂളില്‍ ഒരു മേളയ്ക്ക് നടക്കുന്ന സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്ന് കാറുകളില്‍ പാല്‍ ടാങ്കര്‍ ഇടിച്ച് മൂന്ന് പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂട്ടിയിടിയുടെ ശക്തിയില്‍ പ്രദേശത്ത് തടിച്ചുകൂടിയ നിരവധി ആളുകള്‍ വാഹനങ്ങള്‍ക്കടിയില്‍പ്പെട്ടു.

പാല്‍ ടാങ്കറിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ സെന്‍ട്രല്‍ റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. അപകടസമയത്ത് മൈതാനം ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. പാല്‍ ടാങ്കറിന്റെ വശത്ത് സിക്കിം മില്‍ക്ക് യൂണിയന്റെ ലേബല്‍ ഉണ്ടായിരുന്നു.

Tags