ലോക് ജനശക്തി പാര്‍ട്ടിയില്‍ നിന്ന് 22 നേതാക്കള്‍ രാജി സമര്‍പ്പിച്ചു

ലോക് ജന്‍ശക്തി പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ചിരാഗ് പാസ്വാനെ നീക്കി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് ലഭിക്കാത്തതില്‍ അമര്‍ഷം പ്രകടിപ്പിച്ച് ലോക് ജനശക്തി പാര്‍ട്ടിയില്‍ 22 പാര്‍ട്ടി നേതാക്കള്‍ കൂട്ടരാജി സമര്‍പ്പിച്ചു. മുന്‍ മന്ത്രി രേണു കുശ്‌വാഹ, മുന്‍ എംഎല്‍എയും എല്‍ജെപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ സതീഷ് കുമാര്‍, മുന്‍ മന്ത്രി രവീന്ദ്ര സിംഗ്, അജയ് കുശ്‌വാഹ, സഞ്ജയ് സിംഗ്, സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് ഡാംഗി എന്നിവരും രാജിവച്ച പ്രമുഖരില്‍ ഉള്‍പ്പെടുന്നു. നേരത്തെ എന്‍ഡിഎ സര്‍ക്കാരിന്റെ ഭാഗമായിരുന്ന പാര്‍ട്ടിയുടെ നേതാക്കളായിരുന്ന ഇവര്‍ ലോക സഭ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യത്തെ പിന്തുണയ്ക്കും.

പാര്‍ട്ടിയിലെ നേതാക്കളെ പരിഗണിക്കുന്നതിന് പകരം പണം വാങ്ങി പുറത്ത് നിന്നും ആളുകള്‍ക്ക് സീറ്റ് നല്‍കിയതാണ് രാജിക്ക് കാരണമെന്നുള്ള വിലയിരുത്തലുമുണ്ട്. 'പുറത്തുനിന്നുള്ള ആളുകള്‍ക്ക് പകരം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ടിക്കറ്റ് നല്‍കണം. പാര്‍ട്ടി പണത്തിന് പകരം ടിക്കറ്റ് നല്‍കി, അതിനര്‍ത്ഥം കഴിവുള്ളവര്‍ പാര്‍ട്ടിയില്‍ ഇല്ല എന്നാണോ ? പാര്‍ട്ടിയിലെ ഞങ്ങളുടെ വിശ്വസ്തതയെയാണ് ചോദ്യം ചെയ്തത്.' പാര്‍ട്ടിയില്‍ നിന്നുള്ള രാജിയെക്കുറിച്ച് മുന്‍ എംപി രേണു കുശ്വാഹ പറഞ്ഞു.
ഇനി ഇന്ത്യാ സഖ്യത്തെ പിന്തുണയ്ക്കുമെന്ന് പറഞ്ഞു മുന്‍ എംഎല്‍എയും എല്‍ജെപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ സതീഷ് കുമാറും രംഗത്തെത്തി. ചിരാഗ് പാസ്വാന്‍ 'ടിക്കറ്റുകള്‍ വിറ്റു' എന്ന് പാര്‍ട്ടിയുടെ സംഘടന സെക്രട്ടറി രവീന്ദ്ര സിങ്ങും അവകാശപ്പെട്ടു. എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായ ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) ബീഹാറിലെ 40 ലോക്‌സഭാ സീറ്റുകളില്‍ അഞ്ചു സീറ്റുകളിലാണ് മത്സരിക്കുന്നത്  വൈശാലി, ഹാജിപൂര്‍, സമസ്തിപൂര്‍, ഖഗാരിയ, ജാമുയി എന്നിവയാണ് ഈ അഞ്ചു മണ്ഡലങ്ങള്‍.
ഏഴ് ഘട്ടങ്ങളിലായാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഏപ്രില്‍ 19 നും രണ്ടാം ഘട്ടം ഏപ്രില്‍ 26 നും മൂന്നാം ഘട്ടം മെയ് 7 നും നാലാം ഘട്ടം മെയ് 13 നും അഞ്ചാം ഘട്ടം മെയ് 20 നും ആറാം ഘട്ടം മെയ് 25 നും ഏഴാം ഘട്ടം ജൂണ്‍ ഒന്നിനും നടക്കും.

Tags