ഇടനിലക്കാരായി ദമ്പതിമാർ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 21 പേർ അറസ്റ്റിൽ
rape

ചെന്നൈ: പുതുച്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 21 പേരും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചയാളും അറസ്റ്റില്‍.

ഗോരിമേട് താമസിച്ചിരുന്ന ബാലാജിയും ഭാര്യ ഉമയും 16 വയസ്സുകാരിയായ പെണ്‍കുട്ടിയെ ഉപയോഗിച്ച് ലൈംഗിക തൊഴില്‍ നടത്തുകയായിരുന്നു. ഇവരുടെ വാടകവീട്ടില്‍ പെണ്‍കുട്ടിയെ താമസിപ്പിക്കുകയും പലര്‍ക്കും കാഴ്ചവെയ്ക്കുകയുമായിരുന്നു.

അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് പെണ്‍കുട്ടിയെ പീഡിപ്പിച്ച 26 പേരെ തിരിച്ചറിഞ്ഞു. ഇവരില്‍ 21 പേരെയും ഇടനിലക്കാരനായ ബാലാജിയെയും അറസ്റ്റുചെയ്യുകയായിരുന്നു. ഉമയ്ക്കും മറ്റ് അഞ്ച് പേര്‍ക്കും വേണ്ടി അന്വേഷണം നടത്തി വരുകയാണ്.

Share this story