വാഗ്ദാനം ചെയ്ത 2 കോടി ജോലികളും നല്‍കിയില്ല: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് വരുണ്‍ ഗാന്ധി
varun gandhi
യുവാക്കള്‍ വെറും വയറുമായി അലഞ്ഞുതിരിയുകയാണെന്ന് വരുണ്‍ ഗാന്ധി

രാജ്യത്ത് രൂക്ഷമാകുന്ന തൊഴിലില്ലായ്മയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി. രാജ്യത്ത് 1.5 കോടി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കിലും യുവാക്കള്‍ വെറും വയറുമായി അലഞ്ഞുതിരിയുകയാണെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു.
കോടിക്കണക്കിന് വരുന്ന തൊഴിലില്ലാത്തവര്‍ക്ക് അടുത്തതായി എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും വരുണ്‍ ഗാന്ധി പറഞ്ഞതായി ബി.ജെ.പി വക്താവ് എം.ആര്‍. മാലിക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഞങ്ങളുടെ പോരാട്ടം തൊഴിലിനും സാമ്പത്തിക സമത്വത്തിനുമാണ്. നമ്മുടെ ഭരണഘടന പറയുന്നത് എല്ലാവര്‍ക്കും തുല്യമായ സാമ്പത്തിക അവസരങ്ങള്‍ ലഭിക്കണമെന്നാണ്. എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ അത് സാധ്യമാണ്,' പ്രസ്താവനയില്‍ പറയുന്നു.

ആര്‍ക്കും ബാങ്ക് അക്കൗണ്ടില്‍ പണം ലഭിച്ചിട്ടില്ല, വാഗ്ദാനം ചെയ്ത 2 കോടി ജോലികള്‍ നല്‍കിയില്ല. കര്‍ഷകന്റെ വരുമാനം ഇരട്ടിയായി വര്‍ധിപ്പിക്കാനും കേന്ദ്രസര്‍ക്കാരിന് സാധിച്ചില്ലെന്നും വരുണ്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Share this story