15 കാരിയെ ബലാത്സംഗത്തിനിരയാക്കി: കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍

arrest1

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ ജോഹാരി ലാല്‍ മീണയുടെ മകന്‍ ദീപക് മീണയാണ് അറസ്റ്റിലായത്.  പത്താം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ കോടതി നിര്‍ദേശപ്രകാരമാണ് അറസ്റ്റ്.
രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ രാജ്ഗഡ്‌ലക്ഷ്മണ്‍ഗഡില്‍ നിന്നുള്ള എംഎല്‍എ ആണ് ജോഹാരി ലാല്‍ മീണ. കോണ്‍ഗ്രസ് എംഎല്‍എയുടെ മകനെതിരെ കൂട്ടബലാത്സംഗം ആരോപിച്ചിട്ടും അറസ്റ്റ് ചെയ്യാതിരുന്നതില്‍ അശോക് ഗെലോട്ട് സര്‍ക്കാരിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ദൗസയുടെ മഹുവ പ്രദേശത്ത് നിന്നാണ് പൊലീസ് എസ്എച്ച്ഒ ദീപക്കിനെ പിടികൂടിയത്. കേസ് നടക്കുന്നതിനിടെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

Share this story