തമിഴ്നാട്ടിലെ ധർമപുരിയിൽ ജല്ലിക്കെട്ട് കാണാനെത്തിയ 14 വയസുകാരൻ കാളയുടെ കുത്തേറ്റ് മരിച്ചു
Jan 22, 2023, 10:56 IST
മധുരൈ: തമിഴ്നാട്ടിലെ ധർമപുരിയിൽ ജല്ലിക്കെട്ട് കാണാനെത്തിയ 14 വയസുകാരൻ കാളയുടെ കുത്തേറ്റ് മരിച്ചു. തടങ്കം ഗ്രാമത്തിലാണ് സംഭവം നടന്നത്. 14കാരനായ ഗോകുലാണ് കൊല്ലപ്പെട്ടത്. ബന്ധുക്കളോടൊപ്പമാണ് ഗോകുൽ ജെല്ലിക്കെട്ട് കാണാൻ പോയത്. മത്സരത്തിനിടെ കാള കാണികൾക്കിടയിലേക്ക് കുതിച്ചെത്തി ആക്രമിക്കുകയായിരുന്നു.
വയറ്റിൽ കാളയുടെ കുത്തേറ്റതിനെ തുടർന്ന് കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ഗോകുലിനെ ഉടൻ തന്നെ ധർമ്മപുരി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ധർമ്മപുരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, ഗോകുലിന് പരിക്കേറ്റത് എങ്ങനെയെന്ന് കണ്ടെത്താൻ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട് ഈ വർഷം മരിക്കുന്ന നാലാമത്തെ ആളാണ് ഗോകുൽ.