കഴിഞ്ഞ 5 വര്‍ഷത്തിനിടെ 1.29 കോടി വോട്ടര്‍മാര്‍ 'നോട്ട' ഉപയോഗിച്ചു: എഡിആര്‍
election
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശരാശരി 64,53,652 നോട്ട വോട്ടുകളാണ് രേഖപ്പെടുത്തിയത്.

രാജ്യത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്ന പൊതു തെരഞ്ഞെടുപ്പുകളില്‍ 1.29 കോടി വോട്ടര്‍മാര്‍ 'നോട്ട' ഉപയോഗിച്ചതായി കണക്കുകള്‍. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും, നാഷണല്‍ ഇലക്ഷന്‍ വാച്ചുമാണ് (ന്യൂ) ഇക്കാര്യം അറിയിച്ചത്. 2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ലഭിച്ച നോട്ട വോട്ടുകള്‍ ഇരു സ്ഥാപനങ്ങളും വിശകലനം ചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശരാശരി 64,53,652 നോട്ട വോട്ടുകളാണ് രേഖപ്പെടുത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലാണ് നോട്ടയ്ക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. ബിഹാറിലെ ഗോപാല്‍ഗഞ്ച് മണ്ഡലത്തില്‍ നിന്ന് മാത്രം നോട്ടയ്ക്ക് കുത്തിയത് 51,660 പേരാണ്. ഏറ്റവും കുറവ് വോട്ട് ലക്ഷദ്വീപില്‍ നിന്നാണ്. നൂറ് വോട്ടര്‍മാരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാതെ നോട്ട തെരഞ്ഞെടുത്തത്.

2020ല്‍ നടന്ന ബിഹാര്‍, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ 1.46 ശതമാനം (7,49,360) പേര്‍ നോട്ട ഉപയോഗിച്ചു. ഇതില്‍ 7,06,252 വോട്ടുകള്‍ ബിഹാറില്‍ പോള്‍ ചെയ്തപ്പോള്‍ ഡല്‍ഹിയില്‍ 43,108 വോട്ടുകള്‍ മാത്രമാണ് പോള്‍ ചെയ്തത്. 2022ലെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 0.70 ശതമാനം പേര്‍ നോട്ട ഉപയോഗിച്ചു(8,15,430 വോട്ടുകള്‍). ഗോവയില്‍ 10,629, മണിപ്പൂരില്‍ 10,349, പഞ്ചാബില്‍ 1,10,308, ഉത്തര്‍പ്രദേശില്‍ 6,37,304, ഉത്തരാഖണ്ഡില്‍ 46,840 എന്നിങ്ങനെയാണ് വോട്ടുകള്‍.
രാജ്യത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്ന പൊതു തെരഞ്ഞെടുപ്പുകളില്‍ 1.29 കോടി വോട്ടര്‍മാര്‍ 'നോട്ട' ഉപയോഗിച്ചതായി കണക്കുകള്‍. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും, നാഷണല്‍ ഇലക്ഷന്‍ വാച്ചുമാണ് (ന്യൂ) ഇക്കാര്യം അറിയിച്ചത്. 2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ലഭിച്ച നോട്ട വോട്ടുകള്‍ ഇരു സ്ഥാപനങ്ങളും വിശകലനം ചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശരാശരി 64,53,652 നോട്ട വോട്ടുകളാണ് രേഖപ്പെടുത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലാണ് നോട്ടയ്ക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. ബിഹാറിലെ ഗോപാല്‍ഗഞ്ച് മണ്ഡലത്തില്‍ നിന്ന് മാത്രം നോട്ടയ്ക്ക് കുത്തിയത് 51,660 പേരാണ്. ഏറ്റവും കുറവ് വോട്ട് ലക്ഷദ്വീപില്‍ നിന്നാണ്. നൂറ് വോട്ടര്‍മാരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാതെ നോട്ട തെരഞ്ഞെടുത്തത്.

2020ല്‍ നടന്ന ബിഹാര്‍, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ 1.46 ശതമാനം (7,49,360) പേര്‍ നോട്ട ഉപയോഗിച്ചു. ഇതില്‍ 7,06,252 വോട്ടുകള്‍ ബിഹാറില്‍ പോള്‍ ചെയ്തപ്പോള്‍ ഡല്‍ഹിയില്‍ 43,108 വോട്ടുകള്‍ മാത്രമാണ് പോള്‍ ചെയ്തത്. 2022ലെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 0.70 ശതമാനം പേര്‍ നോട്ട ഉപയോഗിച്ചു(8,15,430 വോട്ടുകള്‍). ഗോവയില്‍ 10,629, മണിപ്പൂരില്‍ 10,349, പഞ്ചാബില്‍ 1,10,308, ഉത്തര്‍പ്രദേശില്‍ 6,37,304, ഉത്തരാഖണ്ഡില്‍ 46,840 എന്നിങ്ങനെയാണ് വോട്ടുകള്‍.2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലാണ് നോട്ട ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ 7,42,134 നോട്ട വോട്ടുകളാണ് രേഖപ്പെടുത്തിയത്. 2018ല്‍ മിസോറാം നിയമസഭയില്‍ 2917 ആയിരുന്നു നോട്ടയുടെ ഏറ്റവും കുറഞ്ഞ എണ്ണം. അതേസമയം 2018ല്‍ ഏറ്റവും കൂടുതല്‍ നോട്ട ഉപയോഗിച്ചത് ഛത്തീസ്ഗഢിലാണ്(1.98 ശതമാനം). മണ്ഡലത്തിന്റെ അടിസ്ഥാനത്തില്‍, മഹാരാഷ്ട്രയിലെ ലാത്തൂര്‍ റൂറല്‍ സീറ്റിലാണ് ഏറ്റവും കൂടുതല്‍ 27,500 നോട്ട വോട്ടുകള്‍ ലഭിച്ചത്, അരുണാചലിലെ ടാലി സീറ്റില്‍ ഏറ്റവും കുറവ് 9 ??നോട്ട വോട്ടുകള്‍ ലഭിച്ചു.

Share this story