ഉത്തരാഖണ്ഡില്‍ വാഹനം തോട്ടിലേക്ക് മറിഞ്ഞ് 12 മരണം
uttarakhand

ഉത്തരാഖണ്ഡില്‍ 700 മീറ്റര്‍ താഴ്‌യുള്ള തോട്ടിലേക്ക് വാഹനം മറിഞ്ഞ് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ചു. ചമോലി ജില്ലയിലെ ഉര്‍ഗംപള്ള റോഡില്‍ വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. 17 യാത്രക്കാരുമായി വന്ന ടാറ്റ സുമോ നിയന്ത്രണം വിട്ട് തോട്ടിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ മറ്റ് യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഹനത്തില്‍ അമിതഭാരം കയറ്റിയതായി പറയപ്പെടുന്നു. 
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

Share this story