ഏപ്രില്‍ മുതല്‍ മംഗളൂരുവില്‍ നിന്നുള്ള വിമാന യാത്ര ചെലവേറും

Dubai airport

മംഗളൂരു: ഏപ്രില്‍ മുതല്‍ മംഗളൂരുവില്‍ നിന്നുള്ള വിമാന യാത്രയുടെ ചെലവ് ഉയരും. ഉപയോക്തൃ വികസന ഫീസ് ഉയര്‍ത്തിയതാണ് കാരണം. 2026 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഉപയോക്തൃ വികസന ഫീസ് (യുഡിഎഫ്) വര്‍ദ്ധിപ്പിക്കാന്‍ എയര്‍പോര്‍ട്ട് താരിഫ് ഫിക്‌സിംഗ് ബോഡിയായ എയര്‍പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (എഇആര്‍എ) അദാനി എയര്‍പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള മംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് (എംഐഎ) അനുമതി നല്‍കിയിട്ടുണ്ട്. 

നിലവില്‍, മംഗളൂരു വിമാനത്താവളത്തില്‍ നിന്നും യാത്ര ചെയ്യുന്ന യാത്രക്കാരില്‍ നിന്നുമാണ് യു ഡി എഫ് ഈടാക്കുന്നത്. എന്നാല്‍ ഫെബ്രുവരി മുതല്‍ മംഗളൂരു വിമാനത്താവളത്തില്‍ലേക്ക് എത്തിച്ചേരുന്ന യാത്രക്കാര്‍ പോലും ഈ ഫീസ് നല്‍കേണ്ടിവരും.  ആഭ്യന്തര യാത്രക്കാര്‍ക്ക് 150 രൂപയും രാജ്യാന്തര യാത്രക്കാര്‍ക്ക് 825 രൂപയുമാണ് മംഗളൂരുവില്‍ നിന്ന് പുറത്തേക്ക് പറക്കുന്നതിന് നിലവിലെ ഉപയോക്തൃ വികസന ഫീസ്. 


2023 ഏപ്രില്‍ മുതല്‍ ആഭ്യന്തര യാത്രയ്ക്ക് ഉപയോക്തൃ വികസന ഫീസ് നിലവിലെ 150 രൂപയില്‍ നിന്ന് 560 രൂപയായി ഉയര്‍ത്തും. ഇത് 2024 ഏപ്രിലിന് ശേഷം 700 രൂപയായി ഉയരും. 2025 ഏപ്രില്‍ മുതല്‍ 735 രൂപ.  2025 ഏപ്രിലിനു ശേഷം 1,120 രൂപയായും ഉയരും.


നവംബറില്‍ അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ യു ഡി എഫ് ഉയര്‍ത്താന്‍ അദാനി എയര്‍പോര്‍ട്ട്‌സ് ശ്രമിച്ചെങ്കിലും എഇആര്‍എ ഇതുവരെ ഈ നിര്‍ദ്ദേശത്തില്‍ തീരുമാനമെടുത്തിട്ടില്ല.
മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ലക്നൗ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, മംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ജയ്പൂര്‍ എന്നിവയുള്‍പ്പെടെ രാജ്യത്തുടനീളമുള്ള 7 വിമാനത്താവളങ്ങളെ ഈ കൂട്ടായ്മ നിയന്ത്രിക്കുന്നു.
 

Share this story