പ്രതിരോധശേഷി കൂട്ടാൻ കഴിക്കൂ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍

google news
zinc foods

നമ്മുടെ ശരീരത്തിന് സുപ്രധാന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധാതുവാണ് സിങ്ക്. ശരീരത്തിൻറെ രോഗപ്രതിരോധ സംവിധാനം നിലനിർത്തുക, ദഹനം, നാഡികളുടെ പ്രവർത്തനം, ശാരീരിക വളർച്ച എന്നിവയ്ക്കും സിങ്ക് ആവശ്യമാണ്.
പ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ സിങ്കിൻറെ പ്രാധാന്യം വളരെ വലുതാണ്. തുമ്മൽ, മറ്റ് അലർജികൾ എന്നിവയിൽ നിന്ന് ശരീരത്തെ പ്രതിരോധിക്കാൻ ഇവയ്ക്ക് കഴിവുണ്ട്.

മുറിവുണക്കൽ പ്രക്രിയയെ ത്വരിതപ്പെടുത്താനും ഹൃദയം, കണ്ണ്, ചർമ്മം എന്നിവയുടെ ആരോഗ്യത്തിനും സിങ്ക് സഹായിക്കും. അതിനാൽ സിങ്ക് ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ശരീരത്തിൽ സിങ്കിൻറെ അഭാവം മൂലം പ്രതിരോധശേഷി കുറയാനും ദഹനത്തെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്. അതുപോലെ തന്നെ മുറിവ് ഉണങ്ങാൻ സമയമെടുക്കുക, തലമുടി കൊഴിച്ചിൽ, രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവയ്ക്കും സാധ്യതയുണ്ട്.

സിങ്കിന്റെ കുറവ് കുട്ടികളിലും കൗമാരക്കാരിലും വിളർച്ചയ്ക്ക് കാരണമാകുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ തടയാൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ തെരഞ്ഞെടുത്ത് കഴിക്കാം. ഡയറ്റിൽ ഉൾപ്പെടുത്തേണ്ട സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാം...

നട്സ് (nuts)...

നട്ട്‌സ് സിങ്കിന്റെയും ശരീരത്തിന് ആവശ്യമായ മറ്റ് പോഷകങ്ങളുടെയും മികച്ച ഉറവിടമാണ്. നിലക്കടല, കശുവണ്ടി, ബദാം തുടങ്ങിയ നട്‌സുകൾ സിങ്കിന്റെ മികച്ച ഉറവിടമാണ്. ഈ ഭക്ഷണങ്ങൾ ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, നാരുകൾ തുടങ്ങിയ മറ്റ് പോഷകങ്ങളും നൽകുന്നു. നട്സുകളിൽ കശുവണ്ടിയിലാണ് ഏറ്റവും കൂടുതൽ സിങ്ക് ഉള്ളത്.

പാലുൽപ്പന്നങ്ങൾ (dairy products)...

പാൽ, ചീസ്, തൈര് എന്നിവയാണ് സിങ്ക് കൂടുതലുള്ള ആരോഗ്യകരമായ ചില പാലുൽപ്പന്നങ്ങൾ. അതിനാൽ ഇവയും ഡയറ്റിൽ ഉൾപ്പെടുത്താം.

മുട്ട (egg)...

പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, സെലിനിയം, ആരോഗ്യകരമായ വസ്‌തുതകൾ തുടങ്ങിയ സിങ്കിന്റെയും മറ്റ് പോഷകങ്ങളുടെയും മറ്റൊരു മികച്ച ഉറവിടമാണ് മുട്ട. ദിവസവും മുട്ട കഴിക്കുന്നത് ശരീരത്തിന്റെ ദൈനംദിന ആവശ്യമായ സിങ്ക് നിറവേറ്റാൻ സഹായിക്കും.

ഡാർക്ക് ചോക്ലേറ്റ് (dark chocolate)...

ഡാർക്ക് ചോക്ലേറ്റിലും ഉയർന്ന അളവിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ, ആന്റിഓക്‌സിഡന്റുകൾ, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയവയുടെ മികച്ച ഉറവിടം കൂടിയാണിത്. ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

പയറുവർഗങ്ങൾ (Legume)...

സിങ്കിന്റെയും പ്രോട്ടീനിന്റെയും മികച്ച ഉറവിടമാണ് പയർവർഗ്ഗങ്ങൾ. ചെറുപയർ, പയർ, ബീൻസ് തുടങ്ങിയ പയർവർഗ്ഗങ്ങളും പാചകം ചെയ്യാൻ വളരെ വ്യത്യസ്തമാണ്. സിങ്കും പ്രോട്ടീനും കൂടാതെ, പയർവർഗ്ഗങ്ങളിൽ നാരുകൾ, വിറ്റാമിനുകൾ, മറ്റ് പോഷകങ്ങൾ എന്നിവയും ഉയർന്നതാണ്. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ​​കണ്ണുകളുടെ ആരോ​ഗ്യത്തിന് മികച്ചതാണ് പയറുവർ​ഗങ്ങൾ.

ഓട്സ് (oats)...

ഓട്‌സ് സിങ്കിന്റെ മറ്റൊരു മികച്ച ഉറവിടമാണ്. കൂടാതെ മറ്റ് പോഷക ഗുണങ്ങളുമുണ്ട്. ഉയർന്ന നാരുകൾ ഉള്ളതിനാൽ വിശപ്പ് കുറയ്ക്കാൻ ഓട്സ് സഹായകമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് ഓട്സ് ഫലപ്രദമാണ്.

ഫ്ളാക്സ് സീഡ് (flaxseed)...

നിങ്ങളുടെ ഭക്ഷണത്തിൽ കൂടുതൽ പോഷകങ്ങൾ ചേർക്കുന്നതിനുള്ള മറ്റൊരു മികച്ച മാർഗമാണ്
ഫ്ളാക്സ് സീഡ്. മത്തങ്ങ വിത്തുകൾ, ഫ്ളാക്സ് സീഡ് തുടങ്ങിയവയിൽ ഉയർന്ന അളവിൽ സിങ്കും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഭാരം കുറയ്ക്കാനും ഫ്ളാക്സ് സീഡ് സഹായിക്കും.

ചിക്കന്‍ (chicken)...

ചിക്കനിലും അത്യാവശ്യം വേണ്ട സിങ്ക് അടങ്ങിയിട്ടുണ്ട്. ചിക്കന്‍ സൂപ്പ്, ഗ്രില്‍ ചെയ്ത ചിക്കന്‍ എന്നിവ കഴിക്കുന്നതു വഴി അത്യാവശ്യം വേണ്ട സിങ്ക് ശരീരത്തിലെത്തുന്നു

ഓയിസ്റ്റർ (Oyster)...

ഓയിസ്റ്ററിൽ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. മൂന്ന് ഔണ്‍സ് ഓയിസ്റ്ററില്‍ ദിവസവും ആവശ്യമായതിന്റെ 600 ശതമാനം സിങ്ക് അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

Tags