ചുമയും ജലദോഷവും മാറാൻ വീട്ടില്‍ പരീക്ഷിക്കാം ചില പൊടിക്കെെകൾ

cold
ജലദോഷ ലക്ഷണങ്ങൾ എന്നിവ ഒഴിവാക്കാൻ തുളസി ഗുണം ചെയ്യും

പലരും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ചിലതാണ് ചുമയും ജലദോഷവും. വൈറസ് അണുബാധ മൂലമാണ് ചുമയുണ്ടാകുന്നത്. ചുമയുടെയും ജലദോഷത്തിൻ്റെയും തുടക്കത്തിൽ തന്നെ വീട്ടിൽ ചില പൊടിക്കെെകൾ പരീക്ഷിക്കാവുന്നതാണ്.

തുളസി...തുളസിയാണ് ആദ്യത്തെ പ്രതിവിധി എന്ന് പറയുന്നത്. ആൻ്റിമൈക്രോബയൽ, ആന്റി -ഇൻഫ്ലമേറ്ററി അലർജി വിരുദ്ധ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ചുമ, ജലദോഷ ലക്ഷണങ്ങൾ എന്നിവ ഒഴിവാക്കാൻ തുളസി ഗുണം ചെയ്യും. തുളസിയുടെ ഏതാനും ഇലകൾ തേനോടൊപ്പം കഴിക്കുന്നത് രോഗപ്രതിരോധ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. തുളസിയിലയും ഇഞ്ചിയും ചേർത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച് ശേഷം അൽപ്പം നാരങ്ങ നീരും കൂടി ചേർത്ത് കുടിക്കുന്നത് ജലദോഷവും ചുമയും മാറാൻ വളരെയധികം സഹായിക്കും.

കറുവപ്പട്ട...ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനുമുള്ള പ്രകൃതിദത്ത പരിഹാരമാണ് കറുവപ്പട്ട. ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയ കറുവപ്പട് ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കാനും ചുമ, ജലദോഷം എന്നിവയുടെ ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നൽകാനും സഹായിക്കുന്നു.

കുരുമുളക്...കുരുമുളകിൽ വൈറ്റമിൻ സിയും ആൻ്റിഓക്‌സിഡൻ്റുകളും ധാരാളമുണ്ട്‌. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരത്തിലെ ചുമ, ജലദോഷം എന്നിവ ഇല്ലാതാക്കാനും സഹായിക്കുന്നു.

Tags