ചേന ഇങ്ങനെ പാകം ചെയ്ത് കഴിക്കരുത് !

google news
chena
നാം പൊതുവേ ഉപയോഗിയ്ക്കുന്ന ഭക്ഷണ വസ്തുക്കളില്‍ പ്രധാനപ്പെട്ടതാണ് ചേന. ഭൂമിക്കടിയില്‍ വളരുന്ന ഒന്നാണിത്. ഇതിന്റെ തണ്ടും ഇലയുമെല്ലാം തന്നെ ഭക്ഷ്യ യോഗ്യമാണ്. കറികളില്‍ ഇട്ടും തോരനായുമെല്ലാം ഇത് ഉപയോഗിയ്ക്കാം. ഇതിന് ഏറെ പോഷക മൂല്യങ്ങളുമുണ്ട്. ഇത് ഭക്ഷണം മാത്രമല്ല, മരുന്നു കൂടിയാണ്. ആയുര്‍വേദം, സിദ്ധവൈദ്യം, യൂനാനിയിലുമെല്ലാം ഇത് ഉപയോഗിയ്ക്കുന്നു. ചേനയില്‍ ധാരാളം മിനറല്‍സും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഇത് ശരീര വളര്‍ച്ചയ്ക്കും എല്ലുകള്‍ക്ക് ശക്തി നല്‍കാനും പ്രയോജനകരമാകും.


 ചേന വയ്ക്കുന്ന രീതിയും പ്രധാനമാണ്. ഇത് വറുത്തു കഴിയ്ക്കുന്നത് നല്ലതല്ല. ഇത് പുഴുക്കു വച്ചു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതു പോലെ ചേനത്തണ്ട്, ഇല എന്നിവയെല്ലാം ആരോഗ്യകരമായി കഴിയ്ക്കാവുന്നതാണ്. അതിനാൽ ആരോഗ്യപ്രദമായ ജീവിശൈലി പിന്തുടരുന്നവർ ചേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

Tags