വിരബാധ ഉണ്ടാകുന്നത് തടയുന്നതിനായി ഇവ ശ്രദ്ധിക്കാം

worm infestation
worm infestation

 കൈകഴുകാതെ ഭക്ഷണം കഴിക്കുക, മണ്ണില്‍ കളിക്കുക, ഈച്ചകള്‍ വഴി, മലം കലര്‍ന്ന വെള്ളം തിളപ്പിക്കാതെ ഉപയോഗിക്കുക എന്നിവ വഴി വിരബാധ ഉണ്ടാകാം. വിരബാധ കുട്ടികളില്‍ വിളര്‍ച്ച , പോഷകാഹാരക്കുറവ്, ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നു. ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള കഴിവ് കുറയ്ക്കുകയും പ്രവര്‍ത്തന മികവിനെ ബാധിക്കുകയും ചെയ്യുന്നു. ആറുമാസത്തിലൊരിക്കല്‍ വിര നശീകരണത്തിനായി വിരഗുളിക കഴിക്കുന്നത് വിളര്‍ച്ച തടയുകയും കുട്ടികളുടെ ശാരീരിക വളര്‍ച്ച ഉറപ്പാക്കുകയും ചെയുന്നു. ഭക്ഷണത്തിന് മുമ്പും ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. ടോയ്ലറ്റ് ഉപയോഗിച്ച ശേഷം കൈകള്‍ സോപ്പു

പയോഗിച്ച് കഴുകുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക. മനുഷ്യരുടെയും മൃഗങ്ങളുടെയും വിസ്സര്‍ജ്യങ്ങള്‍ ശരിയായി സംസ്‌കരിക്കുക. മാംസം നന്നായി പാചകം ചെയ്ത് മാത്രം ഉപയോഗിക്കുക. കുട്ടികളുടെ നഖങ്ങള്‍ വെട്ടി വൃത്തിയായി സൂക്ഷിക്കുക. അടിവസ്ത്രങ്ങള്‍ ദിവസവും മാറ്റുക. വീടിന് പുറത്ത് പോകുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. ഭക്ഷണം അടച്ച് സൂക്ഷിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്ജ്ജനം ഒഴിവാക്കുക. ആറുമാസത്തിലൊരിക്കല്‍ വിര നശീകരണത്തിനായി വിരഗുളിക ഗുളിക കഴിക്കുക എന്നിവ വിരയെ തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ ആണ്.

Tags