വിറ്റാമിൻ ഇയുടെ കുറവുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പഴങ്ങള്‍...
![vitamin E](https://keralaonlinenews.com/static/c1e/client/94744/uploaded/cf12f02a278ece9146fecb829254dd26.jpg?width=823&height=431&resizemode=4)
ശരീരത്തിന്റെ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഒരു പോലെ വേണ്ട ഒരു വിറ്റാമിനാണ് ഇ വിറ്റാമിൻ. കൊളസ്ട്രോള്‍ കുറയ്ക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുമൊക്കെ ഇവ ഏറെ ഗുണം ചെയ്യും. ഇവ ശരീരത്തിലെ അമിത കൊഴുപ്പിനെ നീക്കം ചെയ്യാനും പേശികളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കൂടാതെ ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിനും വിറ്റാമിന്‍ ഇ ആവശ്യമാണ്.
വിറ്റാമിൻ ഇയുടെ കുറവു പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. വിറ്റാമിന്‍ ഇ അടങ്ങിയ പഴങ്ങളെ പരിചയപ്പെടാം...
ഒന്ന്...
അവക്കാഡോയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇയും ആരോഗ്യകരമായ കൊഴുപ്പും മറ്റ് പോഷകങ്ങളും അടങ്ങിയതാണ് അവക്കാഡോ. ഇവ കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും തലമുടിയുടെ ആരോഗ്യത്തിനും നല്ലതാണ്.
![](https://keralaonlinenews.com/static/c1e/static/themes/11/94744/4170/images/new-shopprix-ad.jpg)
രണ്ട്...
കിവിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ഫലമാണ് കിവി. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
മൂന്ന്...
പപ്പായയിലും വിറ്റാമിന്‍ ഇയും സിയും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്റെയും തലമുടിയുടെയും ശരീരത്തിന്റെയും ആരോഗ്യത്തിന് നല്ലതാണ്.
നാല്...
മാമ്പഴം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മാമ്പഴത്തിലും വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്.
അഞ്ച്...
ബ്ലാക്ക്ബെറിയിലും വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ആറ്...
ബദാം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇയും ആരോഗ്യകരമായ കൊഴുപ്പും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ ബദാമും കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ശരീരത്തിനും നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.