ഹൃദയമിടിപ്പും രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ ഒരു പച്ചക്കറി
കാരറ്റിൽ പല തരത്തിലുള്ള പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ, വിറ്റാമിൻ ഇ, വിറ്റാമിൻ സി, വിറ്റാമിൻ ബി 8, വിറ്റാമിൻ കെ, ഫൈബർ, ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും കാരറ്റിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. ഇത് ഹൃദയമിടിപ്പും രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ സഹായിക്കുന്നു.
കാരറ്റിലെ ബീറ്റാ കരോട്ടിൻ കരളിൽ വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യപ്പെടുന്നു. ബീറ്റാ കരോട്ടിൻ മാക്യുലർ ഡീജനറേഷൻ, വാർദ്ധക്യ തിമിരം എന്നിവയിൽ നിന്ന് സംരക്ഷിക്കും. ക്യാരറ്റ് ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ പല തരത്തിലുള്ള ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാം.
പ്രമേഹത്തിനുള്ള അപകടസാധ്യത കുറയ്ക്കാൻ കാരറ്റ് സഹായിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു. (ഹൃദ്രോഗത്തിനുള്ള അപകട ഘടകം) കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്.
ക്യാരറ്റിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. വളരെ ചെറുപ്പത്തിൽ തന്നെ ചർമ്മത്തിൽ ചുളിവുകൾ കാണപ്പെടുന്നത് ഇല്ലാതാക്കാൻ ഇത് ഏറെ സഹായിക്കും.
കരളിനെ സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ക്യാരറ്റിലുണ്ട്. ഒരു പഠനമനുസരിച്ച്, ക്യാരറ്റിൽ നിന്നുള്ള ബീറ്റാ കരോട്ടിൻ കരളിലെ ആൻ്റിഓക്‌സിഡൻ്റുകളുടെ അളവ് വർദ്ധിപ്പിച്ചതായി കണ്ടെത്തി.
ക്യാരറ്റ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കാരണം അവയിൽ കലോറി കുറവാണ്, ഉയർന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇതിലെ ഫൈബറും വിവിധ അവശ്യ മൈക്രോ ന്യൂട്രിയൻ്റുകളും ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്.