ആരോഗ്യത്തിന് മാത്രമല്ല ,സൗന്ദര്യ സംരക്ഷണത്തിനും വാളംപുളി ഉത്തമമാണ്
ഭക്ഷണങ്ങള്‍ക്ക് രുചികൂട്ടാന്‍ വാളംപുളി വളരെ ഉത്തമമാണ്. എന്നാല്‍ ആരോഗ്യത്തിന് മാത്രമല്ല മറിച്ച് സൗന്ദര്യ സംരക്ഷണത്തിനും വളരെ ഉത്തമമാണ് വാളംപുളി. മുഖക്കുരുവിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഉത്തമമാണ് വാളംപുളി. ഒരു ടീസ്പൂണ്‍ പുളിയില്‍ ഒരു ടീസ്പൂണ്‍ നാരങ്ങനീരിനോടൊപ്പം ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് കഴിക്കുന്നത് മുഖത്തിന്റെ തിളക്കം വര്‍ദ്ധിക്കാന്‍ സഹായിക്കും.
നേര്‍ത്തതും ലോലവുമായ ശരീര ചര്‍മ്മം ലഭിക്കാനായും മോശമായ ചര്‍മം അടര്‍ന്നു പോകാനുള്ള പ്രകൃതിദത്തമായ പ്രതിവിധിയായും വാളംപുളി ഉപയോഗിക്കാറുണ്ട്. സ്ത്രീകളില്‍ കണ്ടുവരുന്ന നീര്‍ച്ചുഴിക്കുള്ള പ്രകൃതിദത്തമായ പരിഹാരത്തിനും പ്രകൃതിദത്തമായ മോയിസ്ചറൈസിംഗിനും ടോണിങ്ങിനുമൊക്കെ വാളംപുളി ഉപയോഗിക്കും. പ്രായാധിക്യത്തെ തടയാനും കഴുത്തിനരികിലുള്ള കറുത്ത പാടുകളെ നീക്കംചെയ്യാനും മുഖക്കുരുവിനെ പ്രതിരോധിക്കാനും വളരെ ഉത്തമമാണ് വാളന്‍പുളി.
തലമുടിയുടെ ഗുണങ്ങള്‍ മുടി കൊഴിച്ചില്‍ തടഞ്ഞ് എണ്ണമയമുള്ളതും കട്ടി കുറഞ്ഞതുമായ ശിരോചര്‍മം ലഭിക്കാനായും വാളംപുളി ഉപയോഗിക്കാറുണ്ട്. നേരത്തെതന്നെ പ്രായമാകുന്ന ചര്‍മ്മ വ്യവസ്ഥിതിയിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുത്തുനിര്‍ത്താന്‍ ശേഷിയുള്ള വിവിധ തരം ആസിഡുകളും ആന്റിഓക്‌സിഡന്റുകളും, ഫൈബറുകളും വിറ്റാമിനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ത്വക്കിലുണ്ടാകുന്ന പലവിധ രോഗങ്ങളെയും പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള മികച്ച ഒരു ഔഷധമാണ് വാളംപുളി.