കറ്റാർവാഴ നിസാരക്കാരനല്ല....

google news
aloera

സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ. ധാരാളം ആരോഗ്യഗുണങ്ങൾ കറ്റാർവാഴയ്ക്കുണ്ട്. ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും മുടിയുടെ വളർച്ചയ്ക്കും, ചർമ്മത്തിന് പുറത്തെ ചൊറിച്ചിലിനുമെല്ലാം ഉത്തമമാണ് കറ്റാർവാഴ. കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളുമെല്ലാം മുഖത്തെ നിറം വർധിപ്പിക്കാൻ സഹായിക്കും. 
 
മുഖത്ത് കറ്റാർവാഴ ഉപയോഗിക്കുന്നത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ സഹായിക്കും. മുഖത്ത് ചെറിയ അളവിൽ കറ്റാർവാഴ പതിവായി പുരട്ടുന്നത് മുഖക്കുരു, എക്സിമ, സൂര്യാഘാതം എന്നിവയുൾപ്പെടെയുള്ള വിവിധ ചർമ്മ അവസ്ഥകളെ ചികിത്സിക്കാൻ സഹായിക്കുന്നു.

കറ്റാർവാഴ ചർമ്മത്തിന് മാത്രമല്ല മുടിയ്ക്കും മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും മികച്ചൊരു പ്രതിവിധിയാണ്. കറ്റാർവാഴയിൽ വിറ്റാമിൻ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ മൂന്ന് വിറ്റാമിനുകളും ആരോഗ്യകരമായ കോശ വളർച്ചയ്ക്കും തിളക്കമുള്ള മുടിയ്ക്കും ​ഗുണം ചെയ്യും. വിറ്റാമിൻ ബി 12, ഫോളിക് ആസിഡ് എന്നിവയും കറ്റാർവാഴ ജെല്ലിൽ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങൾക്കും മുടി കൊഴിയുന്നത് തടയാൻ കഴിയും.

മുഖക്കുരു, വരണ്ട ചർമ്മം എന്നിവ അകറ്റാൻ അൽപ്പം കറ്റാർവാഴ ജെല്ലും നാരങ്ങാ നീരും ചേർത്ത് മുഖത്തിടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് പുരട്ടാവുന്നതാണ്.
 
വയറിളക്കം, മലബന്ധം തുടങ്ങിയ ദഹനസംബന്ധമായ അസുഖങ്ങൾക്കും കറ്റാർവാഴ ഉപയോ​ഗിച്ച് വരുന്നു. വയറ്റിലെ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ കറ്റാർവാഴ ജ്യൂസ് കഴിക്കുന്നത് ഫലപ്രദമാണ്.

കറ്റാർവാഴ ചർമ്മത്തെ ഈർപ്പമുള്ളതാക്കുന്നു, അതിനാൽ എണ്ണമയമുള്ള ചർമ്മമുള്ള ആർക്കും കറ്റാർവാഴ ഉപയോഗിക്കാം. നിങ്ങളുടെ ചർമ്മത്തെ മിനുസമാർന്നതും മികച്ചതുമാക്കി മാറ്റാനും സഹായിക്കുന്നു.
 
മുടി ബലമുള്ളതാക്കാനും മുടികൊഴിച്ചിൽ കുറയ്ക്കാനും കറ്റാർവാഴ ജെൽ മികച്ചൊരു പ്രതിവിധിയാണ്. മൂന്നോ നാലോ ടീസ്പൂൺ കറ്റാർവാഴ ജെൽ തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. അരമണിക്കൂർ കഴിഞ്ഞ് ഇത് തണുത്ത വെള്ളത്തിൽ കഴുകി കളയുക.
 

Tags