മൂത്രത്തിൽ ഇത്തരത്തിലുള്ള നിറവ്യത്യാസം ഉണ്ടാകാറുണ്ടോ?
മൂത്രാശയ അണുബാധയുടെ ഭാഗമായി സ്ത്രീകളിലും പുരുഷന്മാരിലും മൂത്രത്തിന് നിറവ്യത്യാസം വരാറുണ്ട്. മൂത്രത്തില്‍ ഇത്തരം നിറവ്യത്യാസം കാണുന്നത് തീര്‍ച്ചയായും പരിശോധിക്കേണ്ടതുണ്ട്. ഉപ്പിന്റെ അംശം അധികമായി അടങ്ങിയ ഭക്ഷണം, പ്രത്യേകിച്ച് പ്രോസസ്ഡ് ഫുഡ്, കാന്‍ഡ് ഫുഡ്, പ്രോസസ് ചെയ്ത മീറ്റ് എന്നിവയെല്ലാമാണ് ഇതിന് കാരണമാകുന്നത്.
ഹൈ ഫ്രക്ടോസ് കോണ്‍ സിറപും ചിലരില്‍ മൂത്രം കലങ്ങിയിരിക്കാന്‍ കാരണമാകാറുണ്ട്. പാക്കേജ്ഡ് ഫുഡുകളില്‍ പലതിലും ഹൈ ഫ്രക്ടോസ് കോണ്‍ സിറപ് ഉള്‍പ്പെടാറുണ്ട്. ചിലരില്‍ പാലുൽപന്നങ്ങളും മൂത്രം കലങ്ങിയിരിക്കാന്‍ കാരണമാകാറുണ്ട്.
ശരീരത്തിലെ ‘ഫോസ്ഫറസ്’ അളവ് വര്‍ദ്ധിപ്പിക്കുന്നു എന്നതിനാലാണിത് സംഭവിക്കുന്നത്. ‘റെഡ് മീറ്റ്’, ചിക്കന്‍ എന്നിവയും ചിലരില്‍ ഇത്തരം പ്രശ്‌നമുണ്ടാക്കാം. ഫോസ്ഫറസിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിലാണ് ഇങ്ങനെ സംഭവിക്കുന്നത്.