യൂറിനറി ഇൻഫെക്ഷൻ : ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
ഇന്ന് മിക്ക സ്ത്രീകളിലും കണ്ട് വരുന്ന പ്രശ്നമാണ് മൂത്രത്തിൽ അണുബാധ അല്ലെങ്കില്‍ യുറിനറി ഇന്ഫെക്ഷന്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് യൂറിനറി ഇന്ഫെക്ഷന് കൂടുതലായി കണ്ട് വരുന്നത്. കൃത്യമായി മൂത്രം ഒഴിക്കാതിരിക്കുന്നതും ശരിയായ ശുചിത്വം പാലിക്കാത്തതുമാണ് സ്ത്രീകളില്‍ മൂത്രാശയ അണുബാധയ്ക്ക് കാരണമാകുന്നത്.
മൂത്രത്തിൽ പഴുപ്പ് അഥവാ യൂറിനറി ഇൻഫെക്ഷൻ എന്ന് കേള്‍ക്കുമ്പോഴാണ് പലരും ആവശ്യത്തിനു വെള്ളം കുടിക്കുന്നുണ്ടോ എന്ന കാര്യം ഓര്‍ക്കുന്നത്. വേനല്‍ കാലത്താണ് മൂത്രത്തില്‍ പഴുപ്പ് ഏറ്റവും കൂടുതല്‍ കണ്ടു വരുന്നത് എന്നാല്‍ മറ്റു കാലാവസ്ഥ കളിലും ഇത് സാധാരണമാണ്.
മൂത്രപ്പഴുപ്പ് ഒരിക്കലും നിസ്സാരമായി കാണേണ്ട ഒന്നല്ല. ഇത് പലപ്പോഴും പല ഗുരുതര രോഗങ്ങളുടേയും ലക്ഷണങ്ങളില്‍ ഒന്നാണ്. മൂത്രനാളിയില്‍ കാണുന്ന തടസ്സങ്ങളാണ് പലപ്പോഴും മൂത്രത്തില്‍ പഴുപ്പിന് കാരണമാകുന്നത്. ഒരിക്കലും ഇത്തരം രോഗങ്ങള്‍ക്ക് സ്വയം ചികിത്സ ചെയ്യുകയും ചെയ്യരുത്.
മൂത്രനാളത്തിലൂടെ അണുക്കൾ ഉള്ളിൽ കടക്കുമ്പോഴാണ് മൂത്രത്തിൽ പഴുപ്പ് ഉണ്ടാകുന്നത്. Escherichia coli (E. coli)ആണ് സാധാരണ മൂത്രത്തില്‍ പഴുപ്പ് ഉണ്ടാക്കുന്ന പ്രധാന ബാക്ടീരിയ. ഇത്തരത്തിലുള്ള ഇന്‍ഫെക്ഷനെ ചെറുക്കുന്നതിനുള്ള പ്രധാന പരിഹാരം. രോഗകാരണമാകുന്ന ബാക്ടീരിയകളെ മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ്. ഇതിനായാണ് ധാരാളം വെള്ളം കുടിക്കാന്‍ പറയുന്നത്.
മൂത്രം ഒഴിക്കുമ്പോള്‍ ഉണ്ടാക്കുന്ന വേദന, കടച്ചില്, വയറുവേദന എന്നിവയാണ് പ്രധാനലക്ഷണങ്ങള്‍. മൂത്രത്തിലെ അണുബാധ ചികിത്സിക്കാതെ മുന്നോട്ട് കൊണ്ട് പോകുന്നത് pyelonephritis എന്ന കിഡ്നി തകരാറിന് കാരണമായേക്കാം.
ഈ കാര്യങ്ങൾ ശ്രദ്ധിക്കാം…
∙ ദീര്‍ഘനേരം മൂത്രം തടഞ്ഞു വയ്ക്കരുത്
മൂത്രം ഒഴിക്കണമെന്ന് തോന്നിയാല്‍ പിടിച്ചു വയ്ക്കാതെ ഉടന്‍ മൂത്രം ഒഴിക്കുക. ഇത് വളരെ പ്രധാനമാണ്. കൂടുതല്‍ നേരം മൂത്രം പിടിച്ചു നിര്‍ത്തുന്നത് അണുക്കളെ കൂടുതല്‍ ശക്തരാക്കുകയേയുള്ളൂ.
∙ വെള്ളം കുടിക്കുന്നത് കുറയുന്നത് മൂത്രത്തില്‍ അണുബാധ ഉണ്ടാക്കാം
ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം. ചൂടുള്ള കാലാവസ്ഥയാണെങ്കില്‍ ഇതിന്റെ അളവ് കൂട്ടണം. ശരീരത്തില്‍ വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ വെള്ളത്തിനോളം കഴിവ് മറ്റൊന്നിനുമില്ല. പഴച്ചാറുകള്‍ കുടിക്കുന്നതും നല്ലതാണ്. മദ്യം, കാര്ബോനേറ്റഡ് ഡ്രിങ്ക്സ് എന്നിവ ഒഴിവാക്കാം.
∙ വൃത്തിയില്ലാത്ത അടിവസ്ത്രങ്ങള്‍ ധരിക്കരുത്
∙ സാനിട്ടറി പാഡുകള്‍ അടിക്കടി മാറ്റാതെ ഇരിക്കരുത്
∙ ഇറുകിയ അടിവസ്ത്രങ്ങള്‍
. യൂറിനറി ഇൻഫെക്ഷൻ മാറ്റാൻ ഏറ്റവും നല്ലതാണ് വെള്ളരിക്ക ജ്യൂസ്. ധാരാളം ജലാംശം അടങ്ങിയ ഒന്നാണ് വെള്ളരിക്ക. വെള്ളം കുടിക്കാന്‍ സാധിച്ചില്ലെങ്കില്‍ പോലും ഇടയ്ക്കിടെ വെള്ളരിക്ക കഴിക്കുന്നത് നല്ലതാണ്. വെള്ളരിക്ക മാത്രമാക്കേണ്ട എല്ലാ പഴവര്‍ഗങ്ങളും കഴിക്കാം
. മൂത്രാശയരോഗത്തെ അകറ്റാന്‍ ഏറ്റവും നല്ലതാണ് ക്രാന്‍ബെറി ജ്യൂസ്. മിക്കവരും അണുബാധ ഉണ്ടായ ശേഷമാണ് ഇതിനെ ആശ്രയിക്കുന്നത്. എന്നാല്‍ ക്രാന്‍ബെറി ജ്യൂസ് ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മൂത്രാശയരോഗം പിടിപെടില്ല. ഇതൊരു മികച്ച ആന്റി ഒക്സിടന്റ്റ് കൂടിയാണ്. ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാനും ക്രാന്‍ബെറി ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും.
The post യൂറിനറി ഇൻഫെക്ഷൻ : ശ്രദ്ധിക്കാം ഈ കാര്യങ്ങൾ first appeared on Keralaonlinenews.