സേവനത്തിന്റെ പുതിയ തലങ്ങൾ കണ്ടെത്തിയ ഡോക്ടർമാരായ ഗോപിക്കും,ഹേമപ്രിയക്കും കണ്ണൂരിന്റെ ആദരം
umakeadiffence

കണ്ണൂർ : നിർധനരായ കുടുംബങ്ങളിലെ കുട്ടികൾക്ക് സൗജന്യ സർജറികൾ ചെയ്ത് കൊടുക്കുന്ന ഡോക്ടർ ഗോപി നല്ലയ്യനും , ശുദ്ധമായ നാച്ചുറൽ ബേബി ഫുഡുകൾ ഉണ്ടാക്കുന്ന സംരംഭം നടത്തുന്ന ഡോക്ടർഹേമപ്രിയക്കും കണ്ണൂർ ഗൈനക്കോളജി സൊസൈറ്റിയുടെ ' യു മേക്ക് അ ഡിഫറെൻസ് ' പുരസ്കാരം.

കണ്ണൂരിൽ നടക്കുന്ന ഗൈനക്കോളജിസ്റ്റുകളുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സൊസൈറ്റി പ്രസിഡന്റ്‌ കൂടിയായ Dr ഷൈജസ്  പി നടത്തിയ 'സെഷൻ വിത്ത്‌ അ ഡിഫറെൻസ് ' ലെ അതിഥികൾ ആയിരുന്നു ഇവർ.ജീവിതത്തിലും പങ്കാളികളായ ഈ രണ്ടുപേരും ചേർന്ന് നടത്തുന്നതാണ് ലിറ്റിൽ മോപ്പെറ്റ് ഹാർട്ട് ഫൌണ്ടേഷൻ.

സാമ്പത്തിക ബുദ്ധിമുട്ടുകളാൽ സർജറി നടപ്പിലാക്കാൻ കഴിയാത്ത നൂറുകണക്കിന് കുട്ടികളാണ് ഈ ഫൗണ്ടഷന്റെ സഹായത്തോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. പ്രസവ ശേഷമുള്ള കാലയളവിൽ കുഞ്ഞിന് എന്ത് കൊടുക്കണം എന്നറിയാതെ കുഴയുന്ന അമ്മമാർക്ക് ഒരനുഗ്രഹമാണ് Dr ഹേമപ്രിയ ഒരുക്കുന്ന നാച്ചുറൽ ബേബി ഫുഡ്‌ ഉൽപ്പനങ്ങൾ. ഗൈനക്കോളജിസ്റ്റുകളുടെ സംസ്ഥാന സമ്മേളനം അവസാനിക്കും.

Share this story