ഹൃദയത്തിന്‍റെ ആരോഗ്യത്തിനായി ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം

heart

ഇലക്കറികള്‍ പൊതുവേ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ധാരാളം നാരുകള്‍ അടങ്ങിയ ഇവ ഫോളേറ്റ്, അയേണ്‍ തുടങ്ങിയവയാല്‍ പോഷക സമൃദ്ധവുമാണ്. ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുമുണ്ട്.

ഇലക്കറികള്‍ പെട്ട ഒന്നാണ് മേത്തിയില. ഉലുവയില തന്നെ സാധനം. നാം ഉപയോഗിയ്ക്കുന്ന ഉലുവയുടെ ഇല. കേരളത്തില്‍ അധികം ഉപയോഗിയ്ക്കുന്നില്ലെങ്കിലും ഇന്ത്യയിലെ പലയിടങ്ങളിലും ഇത് ഏറെ പ്രധാനപ്പെട്ട ഒരു ഇലക്കറിയാണ്. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുണ്ട്, ഇതിന്.

ഉലവ പോലെ തന്നെ ഗുണമുള്ളതാണ് ഉലുവ ഇലയ്ക്കും. പലർക്കും ഉലുവയിലയുടെ ആരോ​ഗ്യ ​ഗുണങ്ങളെ കുറിച്ചറിയില്ല എന്നതാണ് സത്യം. ഉത്തരേന്ത്യക്കാരുടെ പ്രധാന ഭക്ഷണ ചേരുവകളിലൊന്നാണ് ഉലുവയില. മഞ്ഞുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഉലുവയില എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ എ, സി എന്നിവയൊക്കെ അടങ്ങിയ ഉലുവയുടെ ഇല രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 


ഒന്ന്...

തണുത്ത കാലാവസ്ഥയിൽ ഉലുവയുടെ ഇലകൾ  കഴിക്കുന്നത് ശരീരത്തില്‍ ചൂട് നിലനിർത്താന്‍ സഹായിക്കും. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ സഹായിക്കും. 

രണ്ട്...

ഉലുവയിലും ഉലുവയുടെ ഇലയിലും ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

മൂന്ന്...

നെഞ്ചെരിച്ചിലും അസിഡിറ്റിയും അകറ്റാനും ഇവ സഹായിക്കും. ഇതിനായും ഭക്ഷണത്തില്‍ ഉലുവയില കഴിക്കാം. ഭക്ഷണത്തിനു മുമ്പായി ഉലുവ കഴിക്കുന്നതും നെഞ്ചെരിച്ചിൽ തടയും. ദഹനപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നതും വളരെ ​ഗുണം ചെയ്യും.

നാല്...

പ്രമേഹ രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ഉലുവയില. കാരണം ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

അഞ്ച്...

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഉലുവയില എൽഡിഎല്‍ അഥവാ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഒപ്പം ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

ആറ്...

കാത്സ്യവും മഗ്നീഷ്യവും ധാരാളം അടങ്ങിയ ഉലുവയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. 

ഏഴ്...

കലോറി വളരെ കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ ഉലുവയില കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 

എട്ട്...

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഉലുവയില ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്. അതിനാല്‍ ഇവ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Tags