വെറും രണ്ടാഴ്ച കൊണ്ട് ഗ്രീന്‍ ടീ ഉപയോഗിച്ച് മുടി വളര്‍ത്താം

You can grow hair with green tea in just two weeks


മുടിയ്ക്ക് നല്ല നീളവും ആരോ​ഗ്യവും വേണമെന്ന് ആ​ഗ്രഹിക്കുന്നവരാണ് പല ആളുകളും. പക്ഷെ മാറി കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണക്രമവുമൊക്കെ മുടിയുടെ ആരോ​ഗ്യത്തെ കാര്യമായി ബാധിക്കാറുണ്ട്. മുടിയുടെ ആരോ​ഗ്യത്തിന് ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് വളരെ പ്രധാനമാണ്. മുടിയ്ക്ക് കൃത്യമായി മസാജ് നൽകുന്നത് നന്നായി മുടി വളരാൻ ഏറെ സഹായിക്കും. വൈറ്റമിനുകളായ എ, ബി, സി, ഡി, ഇ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മുടിയ്ക്ക് വളർച്ചയ്ക്ക് ഏറെ ​ഗുണം ചെയ്യും.


ഗ്രീന്‍ ടീ ഉപയോഗിച്ച് മുടി വളര്‍ത്താം. അതും വെറും രണ്ടാഴ്ച കൊണ്ട്. എന്നാല്‍, എങ്ങനെ ഗ്രീന്‍ ടീ മുടി വളര്‍ച്ചയ്ക്കായി ഉപയോഗിക്കാം എന്നതാണ് പ്രശ്‌നം. മുടി വളര്‍ച്ചയും മുടി കൊഴിച്ചിലും താരനും എല്ലാം ഇല്ലാതാക്കാന്‍ ഗ്രീന്‍ ടീ സഹായിക്കും. ഗ്രീന്‍ ടീ ആരോഗ്യസംരക്ഷണത്തിന് മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും മുന്നിലാണ്.

ആരോഗ്യസംരക്ഷണത്തില്‍ തടി കുറയ്ക്കാനും രോഗനിവാരണത്തിനും ഗ്രീന്‍ ടീ ഉപയോഗിക്കും. എന്നാല്‍, സൗന്ദര്യസംരക്ഷണത്തില്‍ മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും ഗ്രീന്‍ ടീ ഉപയോഗിക്കും. പഥനോള്‍ അഥവാ വിറ്റാമിന്‍ ബി ഗ്രീന്‍ ടീയില്‍ ധാരാളം ഉണ്ട്. ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങളില്‍, പ്രത്യേകിച്ച് കണ്ടീഷണറില്‍ അടങ്ങിയിരിയ്ക്കുന്ന ഒന്നാണിത്. മുടിവേരുകള്‍ക്ക് ബലം നല്‍കുക, മുടി മൃദുവാക്കുക, മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കുക തുടങ്ങിയ ധാരാളം ഗുണങ്ങള്‍ ഗ്രീന്‍ ടീ നല്‍കുന്നു. ഇതിലൂടെ മുടി വളരാന്‍ ഗ്രീന്‍ ടീ വളരെയധികം ഉപയോഗിക്കുന്നു.

അണുബാധകള്‍ തടയാന്‍ ഗ്രീന്‍ ടീ നല്ലതാണ്. അതുകൊണ്ടുതന്നെ, ഇത് ശിരോചര്‍മത്തില്‍ പുരട്ടുന്നതും ഗുണകരമാണ്. കഷണ്ടിയ്ക്ക് കാരണമായ ഹോര്‍മോണിനെ ഇല്ലാതാക്കാന്‍ ഗ്രീന്‍ ടീയില്‍ 5-ആല്‍ഫ റിഡക്ടേഴ്സ് കാരണമാകുന്നു. ഇത് ഡൈഹൈഡ്രോടെസ്റ്റോസ്റ്റിറോണിനെ തടയുന്നു.


മുടി സാധാരണ വെള്ളം കൊണ്ടു കഴുകുക. ഇതിനു ശേഷം തിളപ്പിച്ചു ചൂടാറ്റിയ ഗ്രീന്‍ ടീ കൊണ്ടു മുടിയില്‍ മസാജ് ചെയ്യുകയും കഴുകുകയും ചെയ്യുക. കുറച്ചു മാസങ്ങള്‍ അടുപ്പിച്ച് ഇത് ആഴ്ചയില്‍ രണ്ടുമൂന്നു തവണ വീതം ചെയ്യുക. മുടി വളരാനും കൊഴിച്ചില്‍ കുറയ്ക്കാനും നല്ലതാണ്.

Tags