മുഖസൗന്ദര്യം വര്‍ധിപ്പിക്കാന്‍ രണ്ട് തരം ഫേസ് പാക്കുകൾ

face
മുഖസൗന്ദര്യത്തെ സംരക്ഷിക്കുന്നതിനായി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ കുറിച്ച് നോക്കാം.

ഇന്ന് പലേയും വിവിധ തരത്തിലുള്ള ചർമ്മപ്രശ്നങ്ങൾ  അലട്ടുന്നു. പുകമഞ്ഞിലെ രാസവസ്തുക്കൾ നമ്മുടെ സുഷിരങ്ങളെ അടയ്‌ക്കുകയും ചർമ്മത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നതിനാൽ മലിനീകരണം നമ്മുടെ ചർമ്മത്തിന്റെ ഏറ്റവും വലിയ ശത്രുവാണ്.

 എന്നാല്‍ മുഖസൗന്ദര്യത്തെ സംരക്ഷിക്കുന്നതിനായി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ കുറിച്ച് നോക്കാം.


ഒന്ന്... ചന്ദനപ്പൊടി, പാൽ, ഒരു നുള്ള് മഞ്ഞൾ എന്നിവ ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഈ പാക്ക് കഴുത്തിലും മുഖത്തുമായി ഇടുക. 10-15 മിനിറ്റിനു ശേഷം ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.


ഗുണം  

മലിനീകരണം മൂലമുണ്ടാകുന്ന മൃതകോശങ്ങൾ, അഴുക്ക്, പൊടി എന്നിവ നീക്കം ചെയ്യാൻ പാൽ സഹായിക്കുന്നു. അതേസമയം, ചന്ദനപ്പൊടി മുഖത്ത് നിന്ന് അധിക എണ്ണ ആഗിരണം ചെയ്യുകയും മുഖക്കുരു പൊട്ടിപ്പുറപ്പെടുന്നത് തടയുകയും ചെയ്യുന്നു.

 പാലിലെ ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ നീക്കം ചെയ്യുക മാത്രമല്ല, കേടായ ചർമ്മത്തിന്റെ മുകളിലെ പാളി നീക്കം ചെയ്ത് ചർമ്മത്തിന് തിളക്കവും നൽകുന്നു.

ചന്ദനത്തിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മകോശങ്ങളുടെ ഉന്മേഷവും ഘടനയും നിലനിർത്താൻ സഹായിക്കുന്നു. ഇത് വരൾച്ച കുറയ്ക്കുകയും ചർമ്മത്തിലെ ഈർപ്പം നിറയ്ക്കുകയും ഇലാസ്തികത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

രണ്ട്...പഴുത്ത പപ്പായ പേസ്റ്റാക്കി വയ്ക്കുക. ശേഷം അതിലേക്ക് കുറച്ച് നാരങ്ങാനീര് ചേർത്ത് നന്നായി ഇളക്കുക. പാക്ക്  മുഖത്ത് പുരട്ടി 20-25 മിനിറ്റ് ഉണങ്ങാൻ വിടുക. ശേഷം ചെറുചൂട് വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാവുന്നതാണ്.  

ഗുണം

പപ്പായ ഹൈപ്പർപിഗ്മെന്റേഷൻ കുറയ്ക്കുകയും മുഖകാന്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പപ്പായയിലെ പപ്പൈൻ, ചിമോപാപൈൻ എന്നീ എൻസൈമുകൾക്ക് വീക്കം കുറയ്ക്കാൻ കഴിയും. ചർമ്മത്തിൽ അടിഞ്ഞുകൂടുകയും ചെറിയ മുഴകൾ രൂപപ്പെടുകയും ചെയ്യുന്ന കേടായ കെരാറ്റിൻ നീക്കം ചെയ്യാനും പപ്പായയ്ക്ക് കഴിയും.

 

Share this story