മുഖകാന്തി വര്‍ധിപ്പിക്കാന്‍ തക്കാളി ഫേസ് പാക്ക്

google news
tomato
തക്കാളിയിൽ വിറ്റാമിൻ എ, സി, കെ എന്നിവ ഉള്ളതിനാൽ ആഴത്തിലുള്ള ശുദ്ധീകരണ

മുഖക്കുരുവിന്റെ പാടുകൾ, ചുളിവുകൾ എന്നിവയെ ചികിത്സിക്കാനും തക്കാളി ഫേസ് പാക്കുകൾ മികച്ചതാണ്.  കരുവാളിപ്പ് അകറ്റാനും, ചർമത്തിലെ എണ്ണമയവും തുറന്ന സുഷിരങ്ങളും കുറയ്ക്കുന്നതിനും തക്കാളി ഒരു ഉത്തമ പ്രതിവിധിയാണ്.

തക്കാളിയിൽ വിറ്റാമിൻ എ, സി, കെ എന്നിവ ഉള്ളതിനാൽ ആഴത്തിലുള്ള ശുദ്ധീകരണ സവിശേഷതയുണ്ട്. അതുകൊണ്ട് തന്നെ ഇത് ചർമത്തിന്റെ പിഎച്ച് നില സന്തുലിതമായി നിലനിർത്താൻ സഹായിക്കും.

തക്കാളി ഈ രീതിയിൽ ഉപയോ​ഗിക്കാം...

ചർമ്മത്തിലെ എണ്ണമയം കുറയ്ക്കാൻ തക്കാളി മുറിച്ച് നീരെടുത്ത് ചർമ്മത്തിൽ പുരട്ടി അഞ്ച് മുതൽ പത്ത് മിനിറ്റ് നേരം വരെ വയ്ക്കുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ഇടാം.

തക്കാളിയും പഞ്ചസാരയും പലരും എളുപ്പത്തിൽ ഉപയോഗിക്കുന്ന ഒരു സ്ക്രബ്ബ്‌ ആണ്. തക്കാളി പകുതി മുറിച്ച് അത് പഞ്ചസാരയിൽ മുക്കി മുഖത്ത് സ്ക്രബ്ബ്‌ ചെയ്യുക. ഇത് മുഖത്തിന് തിളക്കം ലഭിക്കാനും അടിഞ്ഞു കൂടിയ അഴുക്കുകൾ നീക്കം ചെയ്യാനും സഹായിക്കും.

Tags