ഉറക്കക്കുറവോ ! എങ്കിൽ രാത്രിയിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ
ഉറക്കക്കുറവ് പലരും അഭിമുഖികരിക്കുന്ന പ്രശ്നമാണ്. തെറ്റായ ജീവിതശെെലിയും ഭക്ഷണവുമെല്ലാം ഉറക്കക്കുറവിന് കാരണമാകുന്നു. നല്ല ഉറക്കം ലഭിച്ചില്ലെങ്കിൽ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് മാത്രമല്ല, നിരവധി രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്. രാത്രിയിൽ ചില ഭക്ഷണങ്ങൾ ഉറക്കക്കുറവിന് കാരണമാകും. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്നറിയാം...
ഒന്ന്...
രാത്രിയിൽ കഫീൻ കഴിക്കുന്നത് സ്വാഭാവിക ഉറക്കം തടസ്സപ്പെടുത്തും. കാപ്പി, ചായ, എനർജി ഡ്രിങ്ക്സ്, ശീതളപാനീയങ്ങൾ എന്നിവയിലെല്ലാം ഒഴിവാക്കുക.
രണ്ട്...
എരിവുള്ള ഭക്ഷണങ്ങൾ നെഞ്ചെരിച്ചിലും ദഹനക്കേടും ഉണ്ടാക്കും. എരിവുള്ള ഭക്ഷണം കഴിച്ച ശേഷം കിടക്കുമ്പോൾ, ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ ഒഴുകുകയും അസ്വസ്ഥത ഉണ്ടാക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.
മൂന്ന്...
ഫാസ്റ്റ് ഫുഡ്, വറുത്ത ഭക്ഷണസാധനങ്ങൾ, ചീസുകൾ എന്നിവ പോലെ ഉയർന്ന അളവിൽ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ദഹിപ്പിക്കാൻ കൂടുതൽ സമയമെടുക്കും.
നാല്...
കുക്കികൾ, കേക്കുകൾ, ഐസ്ക്രീം തുടങ്ങിയ മധുര പലഹാരങ്ങൾ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും.
അഞ്ച്...
എണ്ണ ചേർത്ത ഭക്ഷണം, ജങ്ക്ഫുഡ്, മധുരങ്ങൾ, ചോക്ലേറ്റുകൾ, ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണം, തണുത്ത ഭക്ഷണം, ഐസ്ക്രീം തൈര് എന്നിവയെല്ലാം രാത്രി സമയത്ത് കർശനമായും ഒഴിവാക്കേണ്ടവയാണെന്ന് ആയുർവേദ വിദഗ്ധർ പറയുന്നു.