കുഞ്ഞൻ പുളിങ്കുരുവും ഗുണത്തിൽ കേമനാണ്

pulinkuru
pulinkuru

പുളിങ്കുരുവിൽ നിന്ന് വേർത്തിരിച്ചെടുക്കുന്ന ട്രൈപ്സിൻ ഇൻഹിബിറ്റർ ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നു. പുളിയിൽ ഹൈഡ്രോക്സിസിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് കാർബോഹൈഡ്രേറ്റിനെ കൊഴുപ്പാക്കി മാറ്റുന്നതിന് കാരണമാകുന്ന എൻസൈമായഅമൈലേസിനെ തടഞ്ഞുകൊണ്ട് നിങ്ങളുടെ വിശപ്പ് കുറയ്‌ക്കുന്നു. ചർമ സംരക്ഷ​ണത്തിനും പുളിങ്കുരു മികച്ച ഓപ്ഷനാണ്. ചർമത്തിന് അനിവാര്യമായ വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവയേക്കാൾ ശക്തമായ ആന്റിഓക്‌സിഡന്റാണെന്ന് ഇതിലുള്ളതെന്നാണ് പഠനങ്ങൾ പറയുന്നത്.

പ്രമേഹം നിയന്ത്രിക്കാനും പുളിങ്കുരു സ​ഹായിക്കും. കുരുവിന്റെ സത്താണ് സാധാരണയായി ഉപയോ​ഗിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ആൽഫ-അമൈലേസ് എന്ന എൻസൈം പുളിയിൽ അടങ്ങിയിട്ടുണ്ട്.

ദിവസവും പുളിങ്കുരു സത്ത് കഴിക്കുന്നത് കരളിന്റെ പരിപാലനത്തിന് സഹായിക്കുന്നു വയറിളക്കത്തിന് മരുന്നായും മലബന്ധം ഒഴിവാക്കാനും പുളി ഉപയോ​ഗിക്കുന്നു. അലർജിയെ നേരിടാനും സഹായിക്കുന്നു. വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണിത്. 

ഇത് പ്രധിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.‌ പല്ലിലെ കറ നീക്കം ചെയ്യാൻ പുളിങ്കുരു പൊടിച്ച് പല്ലു തേച്ചാൽ മതി.
 

Tags