ഹൃദ്രോഗത്തിന്‍റെ ലക്ഷണങ്ങൾ അറിയാം...

heart disease

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ഇന്ന് ചെറുപ്പക്കാരില്‍ പോലും ഹൃദ്രോഗം ബാധിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ചീത്ത കൊളസ്ട്രോള്‍, അമിത വണ്ണം, പുകവലി, സ്ട്രെസ് തുടങ്ങിയവയൊക്കെ ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം.

ഹൃദ്രോഗത്തിന്‍റെ ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ശ്വസിക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ഹൃദയം വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാത്തതു കൊണ്ടാണ്.

രണ്ട്...

നെഞ്ചുവേദനയോ നെഞ്ചിലെ അസ്വസ്ഥതയോ  ഹൃദ്രോഗത്തിന്റെ സാധാരണയായുള്ള ഒരു ലക്ഷണമാണ്. നെഞ്ചില്‍ ഭാരം വര്‍ദ്ധിക്കുന്നതായി തോന്നിക്കുന്ന വേദനകള്‍ അവഗണിക്കരുത്.

മൂന്ന്...

സ്ഥിരതയില്ലാത്ത ഹൃദയ സ്‌പന്ദനവും ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം.

നാല്...

അമിത ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നതും ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ്. തലകറക്കവും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അപാകതയുണ്ടാകുമ്പോള്‍ സംഭവിക്കുന്നതാണ്.

അഞ്ച്...

കാലിനും ഉപ്പൂറ്റിക്കും നീര്‍ക്കെട്ട് ഉണ്ടാകുന്നതും ഹൃദയം ശരിയായി രക്തം പമ്പ് ചെയ്യാതെ വരുമ്പോള്‍ സംഭവിക്കുന്നതാണ്.

ആറ്...

അസിഡിറ്റിയും ഗ്യാസ് മൂലമുള്ള വേദനയും പലരും കാര്യമാക്കാറില്ല. എന്നാല്‍ ഇതും ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം.

ഏഴ്...

ഉത്കണ്ഠ, ഭയം, തുടങ്ങിയ വൈകാരിക ലക്ഷണങ്ങളും നിസാരമായി കാണേണ്ട.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും നിങ്ങളുടെ ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Tags