സ്ത്രീകൾ സ്ഥിരമായി ശീതളപാനീയങ്ങൾ കഴിക്കുന്നത് ക്യാൻസറിന് കാരണമാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

soft drinks

പഞ്ചസാരയും സോഡയും അടങ്ങിയ ശീതളപാനീയങ്ങൾ മൊത്തത്തിലുള്ള ആരോഗ്യത്തിന് അപകടകരമാണെന്ന് നമ്മുക്കറിയാം. ദിവസവും ഒന്നോ അതിലധികമോ ശീതളപാനീയങ്ങൾ കുടിക്കുന്ന സ്ത്രീകൾക്ക് കരൾ കാൻസർ, ക്രോണിക് ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ബ്രിഗാമിലെയും വിമൻസ് ഹോസ്പിറ്റലിലെയും ഗവേഷകർ നടത്തിയ നിരീക്ഷണ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

100,000 ലധികം ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിലാണ് പഠനം നടത്തിയത്. മധുരമുള്ള പാനീയങ്ങളുടെ ഉപഭോഗവും വിട്ടുമാറാത്ത കരൾ രോഗങ്ങളുടെ മരണനിരക്കും തമ്മിലുള്ള ബന്ധം റിപ്പോർട്ട് ചെയ്യുന്ന ആദ്യ പഠനമാണിത്...- നെറ്റ്‌വർക്ക് മെഡിസിൻ ബ്രിഗാമിൻ്റെ ചാന്നിംഗ് ഡിവിഷനിലെ ​ഗവേഷകനായ ലോങ്‌ഗാങ് ഷാവോ പറഞ്ഞു.

പഞ്ചസാരയും സോഡയും അടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകൾ ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുരുതരമായ അപകടസാധ്യത ഉണ്ടാക്കുന്നു. പൊണ്ണത്തടി, പ്രമേഹം, കാൻസർ, കരൾ തകരാറുകൾ, ദഹനപ്രശ്നങ്ങൾ, എല്ലുകളുടെ ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്കും കാരണമാകുന്നു.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക്  അപകടസാധ്യത കൂടുതലാണെന്ന് ​ഗവേഷകർ പറയുന്നു. മധുര പാനീയങ്ങൾ സ്ത്രീകളിൽ കൂടുതൽ ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കുമെന്ന് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നതായി വിദ​ഗ്ധർ പറയുന്നു.

' എല്ലാ ദിവസവും സോഡ, എനർജി ഡ്രിങ്കുകൾ എന്നിവ ഉയർന്ന അളവിലുള്ള പഞ്ചസാര പാനീയങ്ങൾ കഴിക്കുന്നത് അമിതവണ്ണത്തിനും ടൈപ്പ് 2 പ്രമേഹത്തിനും ഹൃദ്രോഗത്തിനും മാത്രമല്ല, വിട്ടുമാറാത്ത കരൾ രോഗത്തിനും കരൾ അർബുദത്തിനും കാരണമാകും. മധുര പാനീയങ്ങളുടെ സ്ഥിരമായ ഉപഭോഗത്തിൽ നിന്ന് ലഭിക്കുന്ന അധിക കലോറികൾ അമിതഭാരവും അമിതവണ്ണവും പോലുള്ള അപകട ഘടകങ്ങളിൽ എത്തിച്ചേക്കാം. ഇത് സ്തന, പാൻക്രിയാറ്റിക്, കരൾ അർബുദത്തിലേക്ക് നയിക്കുന്നു. ഈ മധുര പാനീയങ്ങളുടെ സ്ഥിരമായ ഉപഭോഗം സ്ത്രീകളിലും പുരുഷന്മാരിലും ഫൈബ്രോസിസ്, സിറോസിസ്, വിട്ടുമാറാത്ത കരൾ വീക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന അളവിൽ മധുരമുള്ള പാനീയങ്ങൾ കുടിക്കുന്നത് ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകുന്ന രക്തത്തിലെ ഗ്ലൂക്കോസിൻ്റെ ദ്രുതഗതിയിലുള്ള വർദ്ധനവിന് കാരണമാകും...' - മരെംഗോ ഏഷ്യ ഹോസ്പിറ്റൽസ് ഫരീദാബാദിലെ ഡയറക്ടർ ആന്റ് എച്ച്ഒഡി-ലിവർ ട്രാൻസ്പ്ലാൻറ് ആന്റ് എച്ച്പിബി സർജറി ഡോ. പുനിത് സിംഗ്ല പറയുന്നു.

സ്ത്രീകൾ പതിവായി ശീതളപാനീയങ്ങൾ കഴിക്കുന്നതിന്റെ പാർശ്വഫലങ്ങൾ...

ഒന്ന്...

ഉയർന്ന അളവിലുള്ള പഞ്ചസാര ഉപയോ​ഗം പൊണ്ണത്തടി, പ്രമേഹം, അതുമായി ബന്ധപ്പെട്ട മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. മറ്റൊന്ന്, സ്ത്രീകളിൽ ഗർഭാവസ്ഥയിൽ ഉയർന്ന അപകടസാധ്യതയ്ക്കും കാരണമാകും.

രണ്ട്...

സോഡയുടെ അമിതമായ അളവ് സെറം പൊട്ടാസ്യം കുറയുന്നതിലേക്ക് നയിക്കുന്നു. ഇത് ആർറിത്മിയ പോലുള്ള ഹൃദയ രോഗങ്ങൾക്ക് വിധേയമാക്കുന്നു.

മൂന്ന്...

ദിവസേന സോഡ കഴിക്കുന്ന സ്ത്രീകളിൽ സന്ധിവാതത്തിനുള്ള ഉയർന്ന സാധ്യത കണ്ടെത്തിയിട്ടുണ്ട്. ശീതളപാനീയങ്ങളിലെ പ്രധാന ചേരുവകളിലൊന്ന് ഫോസ്ഫോറിക് ആസിഡാണ്. ഇത് അസ്ഥികളിൽ നിന്ന് കാൽസ്യം ഇല്ലാതാക്കുന്നു.

Tags