വയറിലെ സ്ട്രെച്ച് മാർക്സ് മാറാൻ
stretch

സ്ത്രീകളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതിന് വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് സ്ട്രെച്ച് മാര്‍ക്സ്. പ്രസവ ശേഷമാണ് ഇത് ഏറ്റവും കൂടുതല്‍ നമ്മുടെ ആരോഗ്യത്തെയും ചര്‍മ്മത്തെയും ബാധിക്കുന്നത്. ശരീരഭാരം കൂടുന്ന സമയത്താണ് ഇത് കൂടുതല്‍ കാണപ്പെടുന്നത്. ശരീരഭാരം കുറയുന്നതോടെ അതിന്റെ പാടുകള്‍ ചര്‍മ്മത്തില്‍ അവശേഷിക്കുന്നു.

സൗന്ദര്യസംരക്ഷണത്തിന്റെ അവസാന വാക്കാണ് ആല്‍മണ്ട് ഓയില്‍. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ്. സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥക്കെല്ലാം പരിഹാരം കാണുന്നതിന് ആല്‍മണ്ട് ഓയില്‍ സഹായിക്കുന്നു. ഇതോടൊപ്പം അല്‍പം നാരങ്ങ നീര് മിക്സ് ചെയ്ത് തേക്കുന്നത് സ്ട്രെച്ച് മാര്‍ക്സിന്റെ നിറം മങ്ങി ചര്‍മ്മത്തിന് തിളക്കവും നല്‍കാന്‍ സഹായിക്കുന്നു.

പെട്ടെന്ന് തന്നെ സ്ട്രെച്ച് മാര്‍ക്സിന്റെ നിറത്തിന് തെളിച്ചം കുറക്കുന്നതിന് കാരണമാകുന്നു. മാത്രമല്ല, യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ല എന്ന് തന്നെ നമുക്ക് പറയാവുന്നതാണ്. ഇത് ചര്‍മ്മത്തിന്റെ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

Share this story