വയറിന്‍റെ ആരോഗ്യത്തിനായി ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

stomach pain

ഭക്ഷണത്തെ ദഹിപ്പിക്കുന്ന ഇടങ്ങളായ വയറും കുടലുകളും ആരോഗ്യത്തോടെ ഇരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ആണെന്ന്  നോക്കാം...

ഒന്ന്...

സ്ട്രസ് കുറയ്ക്കുന്നത് വയറും കുടലുകളുമെല്ലാം അടങ്ങുന്ന ദഹനസംവിധാനം കാര്യക്ഷമമായി ജോലി ചെയ്യാന്‍ സഹായിക്കും. അതിനാല്‍ സ്ട്രെസ് കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുക. കൃത്യ സമയത്ത് ഉറങ്ങാനും ശ്രദ്ധിക്കുക. വ്യയാമം ചെയ്യുന്നതും നല്ലതാണ്.

രണ്ട്...

വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ 'പ്രോബയോട്ടിക്സ്' എന്നാണ് വിളിക്കുന്നത്. അതുപോലെ ഇവയെ ഭക്ഷണം നല്‍കി ശക്തിപ്പെടുത്തി, നിലനിര്‍ത്തുന്ന ഭക്ഷണങ്ങളെ 'പ്രീബയോട്ടിക്സ്' എന്നും വിളിക്കുന്നു. ഈ രണ്ട് വിഭാഗത്തില്‍ പെടുന്ന ഭക്ഷണവും പതിവായി ഡയറ്റിലുള്‍പ്പെടുത്തിയാല്‍ വയറിന്റെ ആരോഗ്യം ഉറപ്പിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മൂന്ന്...

ഫൈബര്‍ അഥവാ നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആവശ്യത്തിന് കഴിച്ചില്ലെങ്കില്‍ അത് വയറിലൂടെയും കുടലുകളിലൂടെയുമുള്ള ഭക്ഷണത്തിന്‍റെ ശരിയായ നീക്കത്തെ ബാധിക്കാം. ഗട്ട് സംവിധാനത്തില്‍ ഭക്ഷണം കെട്ടിക്കിടക്കുന്നത് പല തരത്തിലുള്ള അണുക്കളുടെ വളര്‍ച്ചയ്ക്കും രോഗങ്ങള്‍ക്കും കാരണമാകും. അതിനാല്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളമായി കഴിക്കാം.

നാരുകള്‍ അന്നജമാണെങ്കിലും മറ്റ് അന്നജങ്ങളെപ്പോലെ ഇത് ഗ്ലൂക്കോസ് ആയി മാറ്റപ്പെടുന്നില്ല. അതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയെ അല്പംപോലും ഇവ ഉയര്‍ത്തുന്നില്ല. അതിനാല്‍ പ്രമേഹമുള്ളവര്‍ക്കും  അത് വരാതിരിക്കാന്‍  ആഗ്രഹിക്കുന്നവര്‍ക്കും  ഇത് ഗുണം ചെയ്യുന്നു.  നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അസിഡിറ്റിയെ തടയാനും സഹായിക്കും. അതിനാല്‍ നാരുകള്‍ അടങ്ങിയ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ തെരഞ്ഞെടുത്ത് കഴിക്കാം.

നാല്...

ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നതും ശരീരത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കും. ദിവസം മുഴുവനും, പ്രത്യേകിച്ച് ഭക്ഷണത്തിന് ശേഷം ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തും. ശരീരത്തിന്‍റെ നിര്‍ജലീകരണത്തിലേയ്ക്കും ഇത് നയിക്കാം. അതിനാല്‍ ദിവസവും എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം.

അഞ്ച്...

പഞ്ചസാരയുടെ അമിത ഉപയോഗം ശരീരത്തെ മോശമായി ബാധിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ആവശ്യത്തിലധികം മധുരം കഴിക്കുന്നതും ഗട്ടിലെ സഹായപ്രദമായ സൂക്ഷ്മ ബാക്ടീരിയകളെ അവതാളത്തിലാക്കും. അമിതമായ അളവിലുള്ള പഞ്ചസാരയെ ദഹിപ്പിക്കാനും ശരീരത്തിന് ബുദ്ധിമുട്ട് ഉണ്ടാകാം.

ആറ്...

ആവശ്യത്തിന് ഹോള്‍ ഗ്രെയ്നുകള്‍ കഴിക്കാതിരിക്കുന്നതും തെറ്റാണ്. വയറിലെയും കുടലിലെയും സൂക്ഷ്മാണുക്കളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് ആവശ്യത്തിന് ഹോള്‍ ഗ്രെയ്നുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.

ഏഴ്...

അമിതമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് മോശമാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അമിതമായ തോതിലുള്ള കൊഴുപ്പ് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യും. അതിനാല്‍ ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക.

എട്ട്...

കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കുന്നത് ശീലമാക്കുന്നതും വയറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന കാര്യമാണ്.

ഒമ്പത്...

അമിത മദ്യപാനവും ഗട്ട് സംവിധാനത്തിലെ സൂക്ഷ്മാണുക്കളുടെ സന്തുലിതാവസ്ഥയെ മോശമായി ബാധിക്കും. ഇത് ദഹനത്തെയും ബാധിക്കാം. അതിനാല്‍ അമിത മദ്യപാനം ഒഴിവാക്കാം.

പത്ത്...

തൈര് പോലുള്ള പുളിച്ച ഭക്ഷണസാധനങ്ങള്‍ പലതും പ്രോബയോട്ടിക് ആണ്. ഇവ വയറിന്‍റെയും കുടലിന്‍റെയും ആരോഗ്യത്തെ നിലനിര്‍ത്താന്‍ സഹായിക്കും.

Tags